വൻതോതിൽ ഉള്ള കയ്യേറ്റം; വേമ്പനാട്ട് കായൽ പകുതിയിൽ അധികവും നികത്തപ്പെട്ടു

വൻതോതിൽ ഉള്ള കയ്യേറ്റം മൂലം വേമ്പനാട്ടുകായൽ പകുതിയിൽ അധികം നികത്തപ്പെട്ടു എന്ന് പഠന റിപ്പോർട്ട്.ജലസംഭരണ ശേഷിയുടെ 85.3% കുറഞ്ഞതായി ഫിഷറീസ് സർവ്വകലാശാല നടത്തിയ പഠനത്തിൽ കണ്ടെത്തി.കായലിൽ ഉണ്ടായിരുന്ന 60 ഇനം മത്സ്യങ്ങൾ നഷ്ടപ്പെട്ടതായി റിപ്പോർട്ട്.1990ല്‍ 150 ഇനം ജീവജാലങ്ങൾ ഉണ്ടായിരുന്ന കായലിൽ ഇപ്പോൾ ഉള്ളത് 90 ഇനങ്ങൾ മാത്രമാണ്.

വേമ്പനാട് കായലിനോട് ചേരുന്ന , അച്ചൻകോവിൽ, മീനച്ചൽ, പമ്പനദീതടങ്ങളിലും കുട്ടനാട്ടിലും വര്‍ഷകാലത്ത് വെള്ളപ്പൊക്കം പതിവാണ്. കയലില്‍ നിന്ന് കടലിലേക്ക് വെള്ളം ഒഴുകുന്നതിനുള്ള ചാലുകളും കാനാലുകളും അടഞ്ഞതും പ്രളയം രൂക്ഷമാക്കാന്‍ കാരണമായി. കായലിനെ പുരുജ്ജീവിപ്പിക്കുന്നതിനും ജൈവ ആവാസവ്യവസ്ത മെച്ചപ്പെടുത്തുന്നതിനുമുള്ള നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട് .120 വർഷത്തിനിടെ 158.7 ചതുശ്രകിലോമീറ്റ‍ർ കായലാണ് കരയായത്. അതായത് 43.5 ശതമാനം കായൽ ഇല്ലാതായി.

1900 ൽ 26175ലക്ഷം ക്യൂബിക് മീറ്ററായിരുന്ന സംഭരണ ശേഷി 3878.7 ലക്ഷം ക്യൂബിക് മീറ്ററായി കുറഞ്ഞു. മാലിന്യങ്ങൾ അടിഞ്ഞ് കായലിൻറെ ആഴവും കുറഞ്ഞു. കായലിൻറെ അടിത്തട്ടിലുള്ള മാലിന്യത്തിൽ 3005 ടൺ പ്ളാസ്റ്റിക് മാലിന്യങ്ങളാണ്. ഇതും സംഭരണശേഷി കുറയാന്‍ കാരണമായി.

തണ്ണീർമുക്കത്ത് നടന്ന ചടങ്ങിൽ കുഫോസ് വൈസ് ചാൻസല‍ർ ഡോ.എം.റോസലിൻറ് ജോ‍ർജാണ് പഠന റിപ്പോർട്ട് പ്രകാശനം ചെയ്തത്. . കേരള സ‍ർക്കാറിൻറെ നി‍‍ർദ്ദേശ പ്രകാരം കുഫോസിലെ സെൻറ‍ർ ഫോർ അക്വാറ്റിക് റിസോഴ്സസ് മാനേജ്മെൻറ് ആൻറ് കൺസ‍ർവേഷൻ അഞ്ചുവര്‍ഷം കൊണ്ടാണ് പഠനം പൂര്‍ത്തീകരിച്ചത്.

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Weather Journalist at metbeatnews.com. Graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with 6 years of experience in print and online media.

Leave a Comment