റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇക്വഡോറില്‍ ; 13 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

തെക്കേ അമേരിക്കൻ രാജ്യമായ ഇക്വഡോറിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ 13 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഇക്വഡോറിന്റെ തീരപ്രദേശത്താണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ ഭൂചലനത്തിന്റെ തീവ്രത 6.8 രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

തീരപ്രദേശമായ ഗ്വായാസിലാണ് ഭൂചലനം ഉണ്ടായത്. ഈ പ്രദേശങ്ങളിൽ നിരവധി കെട്ടിടങ്ങൾക്കും വീടുകൾക്കും കേടുപാടുകൾ സംഭവിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ക്യൂൻകാ പട്ടണത്തിൽ കെട്ടിടം കാറിന് മുകളിലേക്ക് തകർന്നുവീണാണ് ഒരാൾ മരിച്ചത്. സാന്താ റോസയിലാണ് മൂന്നുപേർ മരിച്ചത്.

നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നൂറോളം പേർ കൊല്ലപ്പെട്ട 2016ലെ ഭൂചലനമാണ് ഇക്കൊഡോറിലെ ഏറ്റവും വലിയ ഭൂചലനം

Leave a Comment