എല്‍നിനോ: ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പ്രളയം: താന്‍സാനിയ്യയില്‍ 155 മരണം
കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ താന്‍സാനിയയില്‍ പേമാരിയും പ്രളയവും മൂലം 155 പേര്‍ മരിച്ചു. 236 പേര്‍ക്ക് പരുക്കേറ്റു. എല്‍നിനോയാണ് കാലാവസ്ഥാ വ്യതിയാനത്തിന് കാരണമെന്ന് പ്രധാനമന്ത്രി കാസിം മജാലിവ പാര്‍ലമെന്റിനെ അറിയിച്ചു.
കനത്തമഴയില്‍ പാലങ്ങളും റോഡുകളും റെയില്‍പാതകളും തകര്‍ന്നു. ഇതോടെ രക്ഷാപ്രവര്‍ത്തനങ്ങളെയും ബാധിച്ചു. കനത്തമഴയും കാറ്റും പ്രളയവും ഉരുള്‍പൊട്ടലുമാണ് സംഭവിച്ചത്. എല്‍നിനോ ഇന്ത്യയുള്‍പ്പെടെ വരള്‍ച്ചയുണ്ടാക്കുമെങ്കിലും ചില രാജ്യങ്ങളില്‍ പേമാരിക്കും പ്രളയത്തിനും ഇടയാക്കും.
താന്‍സാനിയയില്‍ കനത്ത മഴ രണ്ടു ലക്ഷം പേരെയും 51,000 വീടുകളെയും ബാധിച്ചു. സ്‌കൂളുകള്‍ അടച്ചു. ഈ മാസം തുടക്കം മുതല്‍ താന്‍സാനിയയില്‍ മഴ തുടരുന്നുണ്ട്. ഏപ്രില്‍ 14 ന് സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് 58 പേരാണ് കൊല്ലപ്പെട്ടിരുന്നത്. ഇതില്‍ കുട്ടികളും ഉള്‍പ്പെടും. സാധാരണയേക്കാള്‍ കൂടുതല്‍ മഴയാണ് ഇപ്പോള്‍ താന്‍സാനിയയില്‍ ലഭിക്കുന്നത്.
ആഫ്രിക്കന്‍ രാജ്യങ്ങളായ ബറൂണ്ടിയിലും കെനിയയിലും കനത്ത മഴയും പ്രളയവും തുടരുകയാണ്. തിങ്കളാഴ്ച വരെയുള്ള കണക്കനുസരിച്ച് 35 പേരാണ് കെനിയയില്‍ മരിച്ചത്. ഉഗാണ്ടയിലും കനത്ത മഴയില്‍ പുഴകള്‍ കരകവിഞ്ഞു. സൊമാലിയയിലും കനത്ത പ്രളയം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു.
FOLLOW US ON GOOGLE NEWS
കാലാവസ്ഥ വാർത്തകൾക്കായി വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാം