കേരളത്തിലെ കനത്ത ചൂടിൽ തളർന്ന് വോട്ടന്മാർ; 9 മരണം

കേരളത്തിലെ കനത്ത ചൂടിൽ തളർന്ന് വോട്ടന്മാർ; 9 മരണം

പതിനെട്ടാമത് ലോക്സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന കേരളത്തിൽ (ഏപ്രിൽ 26) ചൂടിൽ വലഞ്ഞ് വോട്ടർമാർ. വേനൽ മഴ കുറഞ്ഞതും ചൂട് കൂടിയതും വോട്ടർമാരെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിലാക്കിയത്. പ്രായമായവർക്കും, രോഗികൾക്കും,പെട്ടെന്ന് വോട്ട് ചെയ്യാനുള്ള സംവിധാനം എല്ലാ ബൂത്തുകളിലും ഏർപ്പെടുത്തിയിരുന്നു. എല്ലാ ബൂത്തുകളിലും കുടിവെള്ള സംവിധാനവും ഉണ്ടായിരുന്നു. എന്നാൽ പലയിടത്തും കുടിവെള്ളം പെട്ടെന്ന് തന്നെ തീർന്നു. ഇന്നുമുതൽ ചൂടുകൂടുമെന്ന് രാവിലത്തെ ഫോര്‍കാസ്റ്റിൽ metbeat weather അറിയിച്ചിരുന്നു.

വോട്ടെടുപ്പിനിടെ കേരളത്തിൽ 9 പേർ കുഴഞ്ഞു വീണു മരിച്ചു.

ആലപ്പുഴ കാക്കാഴം സ്കൂളിൽ വോട്ട് ചെയ്തിറങ്ങിയ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു. കാക്കഴം തെക്ക് മുറി വീട്ടിൽ സോമരാജൻ(76) ആണ് മരിച്ചത്. എസ്എന്‍വിടിടിഐയിൽ വോട്ട് ചെയ്യാൻ എത്തിയത്, 138 നമ്പര്‍ ബൂത്തിലാണ് സംഭവം. അര മണിക്കൂർ ഓളം ക്യൂ നിന്ന ശേഷമാണ് വോട്ട് ചെയ്തത്. മകനൊപ്പം ഓട്ടോയിലേക്ക് കയറുമ്പോൾ ആയിരുന്നു കുഴഞ്ഞുവീണത്.

ബൂത്ത് ഏജന്‍റ് കുഴഞ്ഞ് വീണ് മരിച്ചു

കോഴിക്കോട് ടൗൺ ബൂത്ത് നമ്പർ 16 ലെ എൽഡിഎഫ് ബൂത്ത് ഏജന്‍റ് കുഴഞ്ഞ് വീണ് മരിച്ചു. കുറ്റിച്ചിറ സ്വദേശി അനീസ് അഹമ്മദാണ് മരിച്ചത്.ബൂത്തിൽ കുഴഞ്ഞ് വീണ ഇദ്ദേഹത്തെ ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.

പാലക്കാട് രണ്ട് പേർ മരിച്ചു

ഒറ്റപ്പാലത്ത് വാണിവിലാസിനി സ്വദേശി ചന്ദ്രനാണ് മരിച്ചവരിൽ ഒരാൾ . വരി നിന്ന് വോട്ടുചെയ്ത് തിരികെ ഇറങ്ങുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. നിരവധിപേർ കുഴഞ്ഞുവീണു.

തേങ്കുറുശ്ശിയില്‍ വോട്ട് രേഖപ്പെടുത്തി വീട്ടിലേക്ക് പോകുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചതാണ് പാലക്കാട്ടെ രണ്ടാമത്തെ മരണം. 32 വയസ്സുള്ള യുവാവ്  കുഴഞ്ഞു വീണ് മരിച്ചത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.

മലപ്പുറത്ത് ഒരു മരണം

മലപ്പുറം തിരൂരിൽ വോട്ട് ചെയ്ത ശേഷം വീട്ടിൽ മടങ്ങിയെത്തിയതിന് പിന്നാലെയാണ് വയോധികൻ കുഴഞ്ഞുവീണ് മരിച്ചത്.നിറമെരുതൂർ സ്വദേശി ആലുക്കാനകത്ത് സിദ്ധീഖ് മൗലവിയാണ് മരിച്ചത്. നിറമരതൂർ വള്ളികാഞ്ഞീരം സ്കൂൾ ബൂത്തിലെ ആദ്യ വോട്ടർ ആയിരുന്നു.

അതേസമയം കനത്ത ചൂടിനെ തുടർന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മൂന്ന് ജില്ലകളിൽ ഉഷ്ണ തരംഗ മുന്നറിയിപ്പ് നൽകി. കൊല്ലം, തൃശ്ശൂർ, പാലക്കാട്, ജില്ലകളിലെ വിവിധ പ്രദേശങ്ങളിലാണ് ഉഷ്ണ തരംഗ സാധ്യത ഉള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചത്. ജനങ്ങൾ ജാഗ്രത പാലിക്കണം എന്നും കാലാവസ്ഥ വകുപ്പ്. ഈ ജില്ലകളിൽ ഏപ്രിൽ 28 വരെയാണ് ഉഷ്ണതരംഗ മുന്നറിയിപ്പ് ഉള്ളത്.

ആരോഗ്യ വിദഗ്ധർ പറയുന്നത് ഇങ്ങനെ

നിർജലീകരണം മരണത്തിലേക്കു നയിക്കുന്നു‘‘ചൂടുകാരണം ആളുകൾക്ക് നിർജലീകരണം സംഭവിക്കാം. അങ്ങനെ  രക്തസമ്മർദം കുറഞ്ഞ് കുഴഞ്ഞു വീഴാം. ചിലസന്ദർഭങ്ങളിൽ മറ്റ് ആരോഗ്യപ്രശ്നങ്ങൾ കാരണവും കുഴഞ്ഞുവീഴാൻ സാധ്യതയുണ്ട്. കുഴഞ്ഞുവീണ ഉടൻ തന്നെ ചികിത്സ നൽകിയാൽ രക്ഷപ്പെടുത്താനാകും. ശാരീരികമായി തീരെ അവശരായവർക്കും വോട്ടിങ്ങിന് ഒന്നോ രണ്ടോ മണിക്കൂർ കാത്തുനിൽക്കേണ്ട സാഹചര്യമുണ്ടായി.

metbeat news

FOLLOW US ON GOOGLE NEWS

കാലാവസ്ഥ വാർത്തകൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവാം


There is no ads to display, Please add some
Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment