തൃശ്ശൂരിന് സമീപം കൊടുങ്ങല്ലൂരിനടുത്ത് ഇന്നലെ രാത്രി ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട് . ജർമനി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ഭൂചലന നിരീക്ഷകർ ഇക്കാര്യം റിപ്പോർട്ട് ചെയ്തു. എന്നാൽ ഔദ്യോഗിക ഏജൻസികൾ ഇത് സ്ഥിരീകരിച്ചിട്ടില്ല. 10 കിലോമീറ്റർ താഴ്ചയിൽ മൂന്ന് തീവ്രതയുള്ള ഭൂചലനമാണ് ഉണ്ടായത് എന്നാണ് സംശയം.
ചേർപ്പ്, പെരുവനം, ഊരകം, പെരിഞ്ചേരി, പാലക്കൽ, വല്ലച്ചിറ, എട്ടുമന, ചൊവ്വൂർ, ചെറുവത്തേരി മേഖലകളിലും വരന്തരപ്പിള്ളി മേഖലകളിലും ആണ് ഭൂമി കുലുക്കം അനുഭവപ്പെട്ടത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് ഭൂമി കുലുക്കം ഉണ്ടായത്. പാത്രങ്ങളും മറ്റും ഇളകുന്ന ശബ്ദം കേട്ടാണ് ജനങ്ങൾ ഭൂമി കുലുക്കം അറിഞ്ഞത്, പലരും വീടുകളിൽ നിന്നും പുറത്തേക്ക് ഇറങ്ങി.
ഇന്നലെ രാവിലെയും തൃശ്ശൂരിൽ ഭൂമിക്കുള്ളിൽ മുഴക്കം കേട്ടിരുന്നു. ഇതേക്കുറിച്ച് ഒരു ഏജൻസികൾക്കും സ്ഥിരീകരണം ഉണ്ടായിരുന്നില്ല. കുതിരാനിൽ കഴിഞ്ഞദിവസം വിള്ളൽ ഉണ്ടായ ഭാഗം ഇടിഞ്ഞു താഴുകയും ചെയ്തു.
ഭൂചലനം സംബന്ധിച്ച് ജർമൻ ഭൂചലന നിരീക്ഷകരായ വോൾക്കാനോ ഡിസ്കവറി നൽകിയ വിവരങ്ങൾ .
Date & time Jul 5, 2023 18:00:23 UTC – 8 hours ago
Local time Wednesday, Jul 5, 2023 at 11:30 pm (GMT +5:30)
Status unconfirmed
Magnitude unknown (3?)
Depth 10.0 km
Epicenter 10.41815°N / 76.24884°E (Thrissur, Kerala, India)
Shaking Weak shaking
Felt 14 reports
Near By locations from epicenter
9 km (6 mi) NNE of Irinjalakuda (pop: 29,200) | Show on map | Quakes nearby
12 km (7 mi) SSE of Thrissur (pop: 325,100) | Show on map | Quakes nearby
21 km (13 mi) NNE of Kodungallūr (pop: 34,200) | Show on map | Quakes nearby
30 km (19 mi) SE of Guruvāyūr (pop: 21,400) | Show on map | Quakes nearby
32 km (20 mi) SE of Kunnamkulam (pop: 63,900) | Show on map | Quakes nearby
38 km (24 mi) S of Shōranūr (pop: 42,700) | Show on map | Quakes nearby
102 km (63 mi) SW of Coimbatore (Tamil Nadu) (pop: 959,800) | Show on map | Quakes nearby
228 km (142 mi) NNW of Trivandrum (pop: 784,200
ഭൂചലനം രേഖപ്പെടുത്തുമ്പോൾ അവിടുത്തെ അന്തരീക്ഷ സ്ഥിതി ഇങ്ങനെ
Weather at epicenter Overcast Clouds 25.8°C (78 F), humidity: 87%, wind: 10 m/s (20 kts) from WNW