Earthquake 07/01/25 : നേപ്പാളിലും ടിബറ്റിലും 7.1 തീവ്രതയുള്ള ഭൂചലനം
നേപ്പാളിലും ടിബറ്റിലും അതിശക്തമായ ഭൂചലനം റിപ്പോർട്ട് ചെയ്തു. റിക്ടർ സ്കെയിലിൽ 7.1 ആണ് തീവ്രത രേഖപ്പെടുത്തിയത്. ഇന്ത്യയിലും ഭൂചലനം അനുഭവപ്പെട്ടു. നാശനഷ്ടങ്ങൾ സംബന്ധിച്ചുള്ള ആദ്യ റിപ്പോർട്ടുകൾ ലഭ്യമായിട്ടില്ല. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഭൂചലനം സ്ഥിരീകരിച്ചു.
ബിഹാർ, ഡൽഹി, സിക്കിം എന്നിവിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. നേപ്പാൾ അതിർത്തിയോട് ചേർന്ന് ടിബറ്റിലാണ് പ്രഭവ കേന്ദ്രം . ഇന്ന് രാവിലെ 6 :35നാണ് ചൈന – നേപ്പാൾ അതിർത്തിയോട് ചേർന്ന് ശക്തമായ ഭൂചലനം ഉണ്ടായത്.
പരിഭ്രാന്തരായ ജനങ്ങൾ വീടിനു പുറത്തിറങ്ങി. ബിഹാറിലും ശക്തമായ ഭൂചലനം ഉണ്ടായി.
ഭൂമിശാസ്ത്രപരമായി സജീവമായ ഭൂചലന സാധ്യതാ പ്രദേശത്താണ് നേപ്പാൾ സ്ഥിതിചെയ്യുന്നത്, അവിടെ ഇന്ത്യൻ, യൂറേഷ്യൻ ടെക്റ്റോണിക് പ്ലേറ്റുകൾ കൂട്ടിയിടിച്ച് ഹിമാലയം രൂപപ്പെടുകയും തുടർന്ന്ഭൂ കമ്പങ്ങൾ പതിവായി സംഭവിക്കുകയും ചെയ്യുന്നുണ്ട്.
ബിഹാറിൽ വീടുകള്ക്കും അപ്പാര്ട്ട്മെന്റുകൾക്കും പുറത്ത് ഭൂചലനത്തെ. തുടർന്ന് ആളുകൾ ഇറങ്ങി. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോകൾ വിവിധ പ്രദേശങ്ങളിൽ തീവ്രമായ കുലുക്കം നടന്നതായി കാണിക്കുന്നു. ഡൽഹി, ബീഹാറിലെ പട്ന, പശ്ചിമ ബംഗാളിലെ സിലിഗുരി, സിക്കിമിലെ ഗാംഗ്ടോക്ക് എന്നിവയുൾപ്പെടെ നിരവധി പ്രധാന ഇന്ത്യൻ നഗരങ്ങളിൽ കാര്യമായ ഭൂചലനം അനുഭവപ്പെട്ടു. ബംഗ്ലാദേശിലെ ധാക്കയിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്. നേപ്പാളിലെ കാഠ്മണ്ഡുവിലും ഭൂചലനത്തിന്റെ ആഘാതം അനുഭവപ്പെട്ടു. ഭൂചലനത്തെ തുടർന്ന് നേപ്പാളിൽ കാര്യമായ നാശനഷ്ടമുണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Metbeat News Updating….