Live Video : ഇന്ത്യയുടെ ആധുനിക കാലാവസ്ഥാ ഉപഗ്രഹമായ ഇൻസാറ്റ്-3 ഡി.എസ് വിക്ഷേപണം തൽസമയം കാണാം – Metbeat News

Live Video : ഇന്ത്യയുടെ ആധുനിക കാലാവസ്ഥാ ഉപഗ്രഹമായ ഇൻസാറ്റ്-3 ഡി.എസ് വിക്ഷേപണം തൽസമയം കാണാം – Metbeat News ഇന്ത്യയുടെ ആധുനിക കാലാവസ്ഥാ ഉപഗ്രഹമായ ഇൻസാറ്റ്-3DS …

Read more

വെട്ടുകിളി ഭീതിയിൽ അഫ്ഗാനിസ്ഥാൻ; ഫലപ്രദമായ കീടനാശിനി നൽകി ഇന്ത്യ

വെട്ടുകിളി ഭീതിയിൽ അഫ്ഗാനിസ്ഥാൻ; ഫലപ്രദമായ കീടനാശിനി നൽകി ഇന്ത്യ പ്രകൃതിദുരന്തങ്ങൾ മൂലം ഭക്ഷ്യസുരക്ഷ മുൻപ്തന്നെ അവതാളത്തിലായ അഫ്ഗാനിസ്ഥാന് വലിയ ഭീഷണിയാണ് വെട്ടുകിളികൾ. കടുത്ത വെട്ടുകിളി ഭീഷണി നേരിടുന്ന …

Read more

കൊച്ചിയിൽ രേഖപ്പെടുത്തിയത് രാജ്യത്തെ ഉയർന്ന ചൂട്

കൊച്ചിയിൽ രേഖപ്പെടുത്തിയത് രാജ്യത്തെ ഉയർന്ന ചൂട് വെള്ളിയാഴ്ച ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് കൊച്ചിയിൽ. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക കണക്ക് പ്രകാരം 35 ഡിഗ്രി സെൽഷ്യസ് …

Read more

കാലവർഷം വിടവാങ്ങുന്നത് ഒരാഴ്ച വൈകി, നടപടിക്രമങ്ങൾ എങ്ങനെ എന്നറിയാം

kerala weather NEM 2023 : കേരളത്തിലും തമിഴ്നാട്ടിലും തുലാവർഷം എത്തിയത് ഒരു ദിവസം വൈകി, എന്താണ് മാനദണ്ഡം?

ഇത്തവണ തെക്കുപടിഞ്ഞാറൻ മൺസൂൺ (കാലവർഷം) വിടവാങ്ങുന്നത് ഒരാഴ്ചയിലേറെ വൈകി. സെപ്റ്റംബർ 25 ന് കാലവർഷം വിടവാങ്ങൽ രാജസ്ഥാനിൽ നിന്ന് തുടങ്ങുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നത്. എന്നാൽ …

Read more

ഡൽഹിയിൽ ഉഷ്ണ തരംഗ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ഡല്‍ഹിയിലെ വിവിധ പ്രദേശങ്ങളില്‍ താപനില ഉയരുകയാണ്. നരേല, പീതാംപുര എന്നീ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ പരമാവധി താപനില 45 ഡിഗ്രി സെല്‍ഷ്യസാണ്. അയനഗര്‍ റിഡ്ജ് എന്നീ …

Read more

ചൂട് കൂടുന്നു ഓരോ സെക്കൻഡിലും 10 എസികൾ വീതം വിൽക്കപ്പെടുമെന്ന് ഇന്റർനാഷണൽ എനർജി ഏജൻസി

ലോകം മുഴുവൻ ചൂട് കൂടുന്നു. നിലവിൽ ചൂട് കൂടുതലുള്ള രാജ്യങ്ങൾ വീണ്ടും കൂടുതൽ ചൂടാകുന്നു. സാധാരണയുള്ള വേനൽക്കാല താപനിലയെക്കാൾ അപകടകരമായ രീതിയിലേക്ക് താപനില ഉയരുന്നു. തണുപ്പുള്ള യൂറോപ്യൻ …

Read more

തുർക്കിക്ക് പിന്നാലെ ഇന്ത്യയിലും ഭൂചലന സാധ്യതയെന്ന് പ്രവചനം: അശാസ്ത്രീയമെന്ന് വിദഗ്ധർ

ഇന്ത്യ, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന മേഖലയില്‍ വലിയ ഭൂചലനമുണ്ടാകുമെന്ന പ്രവചനവുമായി ഡച്ച് ഗോളശാസ്ത്ര ഗവേഷകൻ ഫ്രാങ്ക് ഹൂഗര്‍ബീറ്റ്‌സ്. തുര്‍ക്കിയിലും സിറിയയിലും നടന്ന ഭൂചലനങ്ങൾ ക‍ൃത്യമായി പ്രവചിച്ചെന്ന് അവകാശപ്പെടുന്ന ഡച്ച് ഗോള ശാസ്ത്ര ഗവേഷകൻ ആണ് ഫ്രാങ്ക്.

അഫ്ഗാനിസ്ഥാനിലാകും ആദ്യം ഭൂചലനമുണ്ടാകുകയെന്ന് വിഡിയോ സന്ദേശത്തില്‍ ഫ്രാങ്ക് പറയുന്നു. പാക്കിസ്ഥാനിൽ നാശം വിതച്ച് ഇന്ത്യയിലേക്കു പടരുന്ന ഭൂചലനം ഇന്ത്യന്‍ മഹാസമുദ്രത്തിലെത്തി അവസാനിക്കുമെന്നും പ്രവചനത്തിലുണ്ട്.

സോളര്‍ സിസ്റ്റം ജ്യോമട്രി സര്‍വേയാണ് പ്രവചനത്തിന് ഉപയോഗിക്കുന്നതെന്ന് ഫ്രാങ്ക് പറയുന്നു. ഇതിനു ശാസ്ത്രീയ അടിത്തറയില്ലെന്നും ഭൂമിയുടെ പ്രതലത്തിലോ ബഹിരാകാശത്തോ സംഭവിക്കുന്ന മാറ്റങ്ങളുമായി ഭൂചലനത്തിനു ബന്ധമില്ലെന്നും ഫ്രാങ്കിന്റെ പ്രവചങ്ങളൊക്കെ വെറും യാദൃച്ഛികമാണെന്നും ഭൗമ വിദഗ്ധർ പറയുന്നു.

തുര്‍ക്കി ഭൂചലനം ഫെബ്രുവരി 3ന് ട്വീറ്റിലൂടെയാണ് ഫ്രാങ്ക് പ്രവചിച്ചത്. സോളാർ ജ്യോമട്രി സര്‍വേ (എസ്എസ്ജിഇഒഎസ്) എന്ന ഗവേഷണ കേന്ദ്രത്തിലാണ് ഫ്രാങ്ക് ജോലി ചെയ്യുന്നത്. ആകാശത്തെ വസ്തുക്കളുടെ ജ്യാമിതീയ ചലനങ്ങളും ഭൂചലനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് ഇവർ പഠനം നടത്തുന്നത്.