Earthquake India 08/12/23: തമിഴ്നാട്ടിലും കർണാടകയിലും ഭൂചലനം

Earthquake India 08/12/23: തമിഴ്നാട്ടിലും കർണാടകയിലും ഭൂചലനം

തമിഴ്നാട്ടിലും കർണാടകയിലും ഭൂചലനം അനുഭവപ്പെട്ടു.  തമിഴ്നാട്ടിൽ ചെന്നൈക്ക് സമമീപം ചെങ്കൽപെട്ടിലാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാവിലെ 7:39നാണ് ഉണ്ടായത്. എന്നാൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടില്ല. 10 കി.മി. താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്.

അതേസമയം, കർണാടകയിലെ വിജയപുരയിലും ചെറുഭൂചലനമുണ്ടായി. രാവിലെ 6.52 നാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 3.1തീവ്രതയാണ് രേഖപ്പെടുത്തിയത്. എന്നാൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. 10 കി.മീ താഴ്ചയിലാണ് ഈ ഭൂചലനവും അനുഭവപ്പെട്ടത്.

ഈ വർഷം ഇന്ത്യയിൽ കൂടുതൽ പ്രദേശങ്ങളിൽ ഭൂചലനം ഉണ്ടാകുമെന്ന് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ലോക്സഭയിൽ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്രമന്ത്രി കിരൺ റിജുവാണ് മറുപടി നൽകിയത് . ഒക്ടോബർ 30ന് പാലക്കാട് നിന്നും 31 കി.മീ തെക്ക് 4.6 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടിരുന്നു.

© Metbeat News

Share this post

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment