Earthquake India 08/12/23: തമിഴ്നാട്ടിലും കർണാടകയിലും ഭൂചലനം
തമിഴ്നാട്ടിലും കർണാടകയിലും ഭൂചലനം അനുഭവപ്പെട്ടു. തമിഴ്നാട്ടിൽ ചെന്നൈക്ക് സമമീപം ചെങ്കൽപെട്ടിലാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാവിലെ 7:39നാണ് ഉണ്ടായത്. എന്നാൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടില്ല. 10 കി.മി. താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്.
അതേസമയം, കർണാടകയിലെ വിജയപുരയിലും ചെറുഭൂചലനമുണ്ടായി. രാവിലെ 6.52 നാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 3.1തീവ്രതയാണ് രേഖപ്പെടുത്തിയത്. എന്നാൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. 10 കി.മീ താഴ്ചയിലാണ് ഈ ഭൂചലനവും അനുഭവപ്പെട്ടത്.
ഈ വർഷം ഇന്ത്യയിൽ കൂടുതൽ പ്രദേശങ്ങളിൽ ഭൂചലനം ഉണ്ടാകുമെന്ന് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ലോക്സഭയിൽ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്രമന്ത്രി കിരൺ റിജുവാണ് മറുപടി നൽകിയത് . ഒക്ടോബർ 30ന് പാലക്കാട് നിന്നും 31 കി.മീ തെക്ക് 4.6 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടിരുന്നു.