ഭൂമിക്കടിയിൽ നിന്നുള്ള പ്രകമ്പനത്തിന് പിന്നാലെ അറബിക്കടലിലും ഭൂചലനം

കേരളത്തില്‍ തുടര്‍ച്ചയായി ഭൂമിക്കടിയില്‍ നിന്ന് പ്രകമ്പനവും ചെറു ഭൂചലനവും ഉണ്ടാകുന്നുവെന്ന ആശങ്കള്‍ക്കിടെ ഇന്നലെ അറബിക്കടലിലും ഭൂചലനം അനുഭവപ്പെട്ടെന്ന് റിപ്പോര്‍ട്ട്. തൃശൂരില്‍ ഭൂമിക്കടിയില്‍ നിന്ന് മുഴക്കം കേട്ടതിനു പിന്നാലെയാണ് അറബിക്കടലിലും കേരള തീരത്തിനു സമീപം ഭൂചലനമുണ്ടായത്.

എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. ഇന്നലെ വടക്കന്‍ തമിഴ്‌നാട്ടിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ദക്ഷിണേന്ത്യയോട് ചേര്‍ന്ന് അറബിക്കടലിലേത് ഉള്‍പ്പെടെ മൂന്നിടങ്ങലിലാണ് ഇന്നലെ ഭൂചലനം അനുഭവപ്പെട്ടതെന്നാണ് ജര്‍മനി ആസ്ഥാനമായ സ്വകാര്യ ഭൂചലന നിരീക്ഷകരായ വോള്‍ക്കാനോ ഡിസ്‌കവറി റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഞായറാഴ്ച ഉച്ചയ്ക്ക് 12. 30ന് അറബിക്കടലിൽ ഭൂചലനം ഉണ്ടായതായാണ് ജർമ്മൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന വോൾക്കാനോ ഡിസ്കവറി റിപ്പോർട്ട് ചെയ്യുന്നത്. 3.8 തീവ്രതയിലുള്ള ഭൂചലനമാണ് ഉണ്ടായത് എന്ന് സംശയിക്കുന്നു. തിരുവനന്തപുരത്ത് നിന്നും 37 കിലോമീറ്റർ അകലെ അറബിക്കടലിലാണ് ഭൂചലനം ഉണ്ടായതായി റിപ്പോർട്ട്.അതേസമയം ഇന്നലെ ഉച്ചയ്ക്ക് 12. 31ന് തൃശ്ശൂരിലും ഭൂമിക്ക് അടിയിൽ നിന്നും മുഴക്കവും ശബ്ദവുംമുഴക്കവും ശബ്ദവും കേട്ടിരുന്നു.

വോൾക്കാനോ ഡിസ്കവറി 2.8 തീവ്രതയുള്ള ഭൂചലമാണെന്ന് റിപ്പോർട്ട് ചെയ്തു. എന്നാൽ നാഷണൽ സെന്റർ ഫോർസീസ്മോളജി പ്രകാരം ഭൂചലനം ആണെന്ന് ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. കാരണം മൂന്നിൽ താഴെയുള്ള ഭൂചലനങ്ങൾ സാധാരണ seismograph ൽ കിട്ടില്ല. അതേസമയം ഭൂമിക്ക് അടിയിൽ നിന്നുണ്ടാകുന്ന മുഴക്കം സംബന്ധിച്ച് ദുരന്തനിവാരണ അതോറിറ്റിയുടെ വിശദീകരണം ഇന്നലെ വന്നിട്ടുണ്ട്. ഭൂമിക്ക് അടിയിലെ മുഴക്കവും വിറയലും നേരിയ തോതിൽ മർദ്ദം പുറത്തുപോകുന്നതാണ് എന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ വിശദീകരണംവിശദീകരണം.

Leave a Comment