തൃശ്ശൂരിൽ 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

തൃശ്ശൂരിൽ 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ജർമ്മനി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ഭൂകമ്പ നിരീക്ഷകരായ വോൾക്കാനോ ഡിസ്കവറിയുടെ റിപ്പോർട്ട് പ്രകാരം 2.8 തീവ്രതയുള്ള ഭൂചലനം ആണെന്ന് സംശയിക്കുന്നു. 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്. മുകുന്ദപുരത്തിന് സമീപം തൃക്കൂര്‍, അളഗപ്പനഗര്‍, വരന്തരപ്പിള്ളി മേഖലയിലാണ് ഞായറാഴ്ച ഉച്ചയ്ക്ക് 01.01ന് ഇരട്ടമുഴക്കം അനുഭവപ്പെട്ടത്.

അഞ്ചുദിവസത്തിനിടെ മൂന്നാം തവണയാണ് പ്രകമ്പനം അനുഭവപ്പെടുന്നത്. ജനങ്ങൾ പരിഭ്രാന്തരായതോടെ കളക്ടർ വി.ആർ കൃഷ്ണ തേജ സ്ഥലം സന്ദർശിച്ചിരുന്നു. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും നാഷ്ണൽ സെൻറർ ഫോർ സീസ്‌മോളജിയിൽ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ലെന്നും കളക്ടർ പറഞ്ഞിരുന്നു. പാത്രങ്ങളും മറ്റും ഇളകുന്ന ശബ്ദം കേട്ടാണ് ജനങ്ങൾ ചലനം അറിഞ്ഞത്. തുടർച്ചയായ പ്രകമ്പനങ്ങളിൽ ആശങ്കയിലും ഭീതിയിലുമാണ് പ്രദേശവാസികൾ.


There is no ads to display, Please add some
Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment