ബിഹാറിലും കാശ്മീരിലും നാലിന് മുകളിൽ തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ബിഹാറിലെ അരാരിയക്ക് സമീപം റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയമാണ് ഉണ്ടായിരുന്നതെന്ന് കേന്ദ്ര ഭൂചലന നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആളപായമോ നാശനഷ്ടമോ സംബന്ധിച്ച റിപ്പോർട്ടുകൾ ഇല്ല . പൂർണിയയിൽ ഭൗമോപരിതലത്തിൽ നിന്ന് 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ഇന്ന് പുലർച്ചെ 5: 35നാണ് ഭൂചലനം അനുഭവപ്പെട്ടത്.
ഇന്ന് രാവിലെ 10:10 നാണ് ജമ്മുകശ്മീരിൽ ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ നാല് തീവ്രത രേഖപ്പെടുത്തി. 10 കിലോമീറ്റർ താഴ്ച്ചയിലാണ് മുതലത്തിന്റെ പ്രഭകേന്ദ്രം എന്നാണ് കേന്ദ്ര ഭൂചലന നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ഇതിനുപിന്നാലെ റിക്വലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അഫ്ഗാനിസ്ഥാനിലും ഉണ്ടായി. ഉച്ചക്ക് 12 :25നാണ് ഭൂചലനമുണ്ടായത് .