ബംഗാൾ ഉൾക്കടലിൽ 5.6 തീവ്രതയുള്ള ഭൂചലനം
ബംഗാൾ ഉൾക്കടലിലെ ആൻഡമാൻ കടലിൽ ഭൂചലനം. ഇന്നലെ രാത്രി 10.46 നാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയതായി ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രം അറിയിച്ചു. 10 കി.മി താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്. എന്നാൽ യുഎസ് ജിയോളജിക്കൽ സർവേയുടെ റിപ്പോർട്ട് അനുസരിച്ച് 5.6 ആണ് തീവ്രത.
കഴിഞ്ഞ ദിവസം തെക്കേ അമേരിക്കൻ രാജ്യമായ പെറു തീർത്ത് കിഴക്കൻ പസഫിക് സമുദ്രത്തിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.