ഹരിയാനയിൽ ഇടത്തരം ഭൂചലനം; ഡൽഹിയിലും അയൽ സംസ്ഥാനങ്ങളിലും അനുഭവപ്പെട്ടു

ഹരിയാനയിൽ ഇടത്തരം ഭൂചലനം; ഡൽഹിയിലും അയൽ സംസ്ഥാനങ്ങളിലും അനുഭവപ്പെട്ടു

ഇന്ന് രാവിലെ ഹരിയാനയിൽ 4.5 തീവ്രതയുള്ള ഭൂചലനം രേഖപ്പെടുത്തി. ഡൽഹിയിലും തലസ്ഥാന ഭരണ പ്രദേശങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. Noida, Ghaziabad, Gurugram, Faridabad എന്നിവിടങ്ങളിലും പ്രകമ്പനം ഉണ്ടായി.

രാവിലെ 9:04 നാണ് ഭൂചലനം അനുഭവപ്പെട്ടത്. Delhi, Noida, Gurgaon എന്നിവിടങ്ങളിൽ ഉള്ളവർ വീടുവിട്ട് പുറത്തേക്ക് ഇറങ്ങി. ജോലിസ്ഥലങ്ങളിൽ അലാറം മുഴങ്ങി. National Centre for Seismology റിപ്പോർട്ട് അനുസരിച്ച് ഹരിയാനയിലെ Jhajjar ന് വടക്കു കിഴക്ക് 3 കിലോമീറ്റർ അകലെയാണ് പ്രഭവ കേന്ദ്രം.

ഭൗമോപരിതലത്തിൽ നിന്ന് 10 കിലോമീറ്റർ ആഴ്ചയിലാണ് ഭൂചലനം ഉണ്ടായത്. രാജസ്ഥാൻ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. പാക്കിസ്ഥാനിലും ചൈനയിലും പ്രകമ്പനം രേഖപ്പെടുത്തി. ശക്തമായ ഭൂചലനമായാണ് അനുഭവപ്പെട്ടതെന്ന് ഡൽഹിയിലെ താമസക്കാർ പറഞ്ഞു.

ഗാസിയാബാദിൽ കടകൾ കുലുങ്ങിയതായി അനുഭവപ്പെട്ടുവെന്ന് പ്രദേശവാസികൾ പറഞ്ഞു. Delhi Disaster Management Authority (DDMA) യുടെ കണക്ക് പ്രകാരം ഡൽഹിയിൽ ഭൂചലനങ്ങൾ അപൂർവ്വമല്ല. Delhi-Haridwar Ridge മേഖല ഭൂചലന സാധ്യത പ്രദേശമാണ്. ഡൽഹിയിൽ അഞ്ചു മുതൽ ആറു വരെ തീവ്രതയുള്ള ഭൂചലനങ്ങൾ പതിവാണ്.

കഴിഞ്ഞ ഫെബ്രുവരി 17 നും 4 തീവ്രതയുള്ള ഭൂചലനം ഡൽഹിയിൽ ഉണ്ടായിരുന്നു. ഡൽഹിയിൽ നിന്ന് വടക്ക് കിഴക്ക് 9 കിലോമീറ്റർ അകലെയായിരുന്നു ഇതിൻ്റെ പ്രഭവ കേന്ദ്രം. അഞ്ച് കിലോമീറ്റർ താഴ്ചയിലാണ് അന്ന് ഭൂചലനം ഉണ്ടായത്.

English Summary: Strong tremors were felt in Delhi and other parts of the National Capital Region (NCR) as an earthquake struck in Haryana’s Jhajjar district. The estimated magnitude of the quake was around 4.4 on the Richter scale.

Metbeat News

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020