ചൈനയിലും അമേരിക്കയിലും UAE യിലും അരുണാചൽ പ്രദേശിലും ഭൂചലനം
ചൈനയിലും അമേരിക്കയിലും UAE യിലും അരുണാചൽ പ്രദേശിലും ഭൂചലനം. അമേരിക്കയിലെ ഒക് ലഹോമയിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. യൂറോപ്യൻ മെഡിറ്ററേനിയൻ സിസ്മോളജിക്കൽ സെൻ്റർ (EMSC) ആണ് ഇക്കാര്യം അറിയിച്ചത്.
പരാഗെ ടൗണിൽ 6 കി.മി താഴ്ചയിൽ ആണ് പ്രഭവ കേന്ദ്രം. വെള്ളിയാഴ്ച രാത്രി 11.24 നാണ് ഭൂചലനമെന്ന് യു.എസ് ജിയോളജിക്കൽ സർവേ അറിയിച്ചു.

ചൈനയിലെ സിൻജിയാങ്ങിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. അഹേഖി കൗണ്ടിയിൽ ആണ് പ്രഭവ കേന്ദ്രം . 12 കി.മി താഴ്ചയിൽ ആണ് പ്രഭവ കേന്ദ്രം. വടക്കു പടിഞ്ഞാറൻ ചൈനയിലെ സിൻജിയാങ്ങിൽ ആണിത്. China Earthquake Networks Center (CENC) ആണ് ഭൂചലന വിവരം അറിയിച്ചത്.
UAE യിൽ രാവിലെ ഭൂചലനം ഉണ്ടായിരുന്നു. 2.2 ആണ് തീവ്രത. ഉമ്മുൽ ഖുവൈനിലെ ഫലാജ് അൽ മുഅല്ലയിലാണ് 5 കി.മി താഴ്ച്ചയിൽ ഭൂചലനം ഉണ്ടായത്. ഇത് ആർക്കും അനുഭവപ്പെട്ടില്ല.

അരുണാചൽ പ്രദേശിൽ രാവിലെ 10:11 ന് ആണ് ഭൂചലനം ഉണ്ടായത്. 4.3 തീവ്രത രേഖപ്പെടുത്തിയെന്ന് National Centre for Seismology (NCS) അറിയിച്ചു. 60 കി.മി താഴ്ചയിൽ ആണ് പ്രഭവ കേന്ദ്രം .
Your article helped me a lot, is there any more related content? Thanks!