Earthquake Andaman Sea 08/02/25 : 5.2 തീവ്രതയുള്ള ഭൂചലനം
ബംഗാൾ ഉൾക്കടലിലെ ആൻഡമാൻ കടലിൽ റിക്ടർ സ്കെയിലിൽ 5.2 തീവ്രതയുള്ള ഭൂചലനം രേഖപ്പെടുത്തി. സമുദ്രോപരിതലത്തിൽ നിന്ന് 60 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം. ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രം ഇത് സ്ഥിരീകരിച്ചു. ഇന്ന് രാവിലെയാണ് ഭൂചലനം ഉണ്ടായത്.
ആൻഡമാൻ നിക്കോബാർ ദ്വീപിലെ കാംപെൽ ദ്വീപിലാണ് രാവിലെ 10.14 ന് ഭൂചലനം ഉണ്ടായത്. ജനുവരി 26 നും ഈ മേഖലയിൽ 4.5 തീവ്രതയുള്ള ഭൂചലനം ഉണ്ടായിരുന്നു.
For weather forecast visit metbeat.com