ഭൂചലനം: തീവ്രത 6.5 എന്ന് യു.എസ് ; പാകിസ്താനിൽ 9 മരണം, നിരവധി പേർക്ക് പരുക്ക്

ഇന്നലെ രാത്രി 10.20 ഓടെ ഹിന്ദു കുഷ് മേഖലയിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ പാകിസ്താനിൽ 9 മരണം. 6.8 തീവ്രതയുള്ള ഭൂചലനമാണ് അഫ്ഗാനിസ്ഥാൻ കേന്ദ്രമായി ഉണ്ടായത്. അഫ്ഗാനിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ചൈന, പാകിസ്താൻ, ഇന്ത്യ എന്നിവിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. ഡൽഹി, ജമ്മു കാശ്മീർ , ഹരിയാന, ഉത്തർ പ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളിലും ഭൂചലനം ബാധിച്ചു. പാകിസ്താനിൽ 2 പേർ മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപോർട്ട് ചെയ്തു. ആറു പേർക്ക് പരുക്കേറ്റിട്ടുണ്ട്.

ഡൽഹിയിൽ ജാമിഅ നഗർ, കൽകാജി, ഷാദ്ര, ഷകാർ പുർ മേഖലയിൽ കെട്ടിടങ്ങൾക്ക് വിള്ളലുണ്ടായി. പാകിസ്താനിൽ 9 പേർ മരിച്ചെന്നും 100 ലേറെ പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും വാർത്താ ഏജൻസിയായ എ.പി ഇസ്ലാമാബാദിൽ നിന്ന് റിപ്പോർട്ട് ചെയ്തു. വടക്കു പടിഞ്ഞാറൻ ഖൈബർ പക്ത്വൂൻക പ്രവിശ്യയിൽ സ്വാത്ത് താഴ്വരയിലാണ് ഭൂചലനം ശക്തമായി അനുഭവപെട്ടതെന്ന് പാകിസ്താൻ എമർജൻസി സർവിസ് വക്താവ് ബിലാൽ ഫൈസി അറിയിച്ചു. പലരും ഹൃദയാഘാതം മൂലമാണ് മരിച്ചത്. മൺകട്ടകൾ കൊണ്ട് നിർമിച്ച 19 വീടുകൾ തകർന്നു.

യു.എസ് ജിയോളജിക്കൽ സർവേയുടെ റിപ്പോർട്ടിൽ 6.5 ആണ് ഭൂചലന തീവ്രത. അഫ്ഗാനിസ്ഥാനിലെ ജറുമിൽ നിന്ന് 40 കി.മീ തെക്ക്, തെക്കു കിഴക്കാണ് പ്രഭവ കേന്ദ്രം. 187.6 കി.മി താഴ്ചയിലാണ് ഭൂചലന പ്രഭവ കേന്ദ്രം. 2005 ൽ ഈ മേഖലയിൽ ഉണ്ടായ ഭൂചലനത്തിൽ പാകിസ്താനിലും കശ്മീരിലുമായി ആയിരത്തിലേറെ പേർ മരിച്ചിരുന്നു. കഴിഞ്ഞ വർഷം തെക്കു കിഴക്കൻ അഫ്ഗാനിസ്ഥാനിലും 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. 1,150 പേരാണ് മരിച്ചത്.

Share this post

Leave a Comment