കുവൈത്തിലും UAE യിലും ഭൂചലനം; സൗദിയിലും പ്രകമ്പനം

കുവൈത്തിൽ ഭൂചലനം. അൽ അഹ്മദിയിൽ നിന്ന് 24 കിമി അകലെ തെക്ക് പടിഞ്ഞാറ് ദിശയിലായാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്‌കെയിലിൽ 4.5 രേഖപ്പെടുത്തിയ ചലനം കുറച്ച് മിനിറ്റുകളോളം അനുഭവപ്പെട്ടുവെന്ന് ജർമൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് റിപ്പോർട്ട് ചെയ്തു. ( earthquake in kuwait )

ഇന്ന് പുലർച്ചെ 4.28ന് (പ്രാദേശിക സമയം) ആയിരുന്നു ഭൂകമ്പം. അൽ അഹ്മദിയാണ് പ്രഭവകേന്ദ്രം. നേരിയ ഭൂചലനമായിരുന്നതുകൊണ്ട് തന്നെ പ്രദേശവാസികൾക്ക് ചെറിയ പ്രകമ്പനങ്ങൾ അനുഭവപ്പെട്ടു. എന്നാൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഭൂചലനം UAE യിലും 5.5 തീവ്രതയിൽ റിപ്പോർട്ട് ചെയ്തു വെന്ന് UAE നാഷനൽ സെന്റർ ഫോർ മീറ്റിയോ റോളജി അറിയിച്ചു. സൗദിയിലും ഭൂചലനം ഉണ്ടായെന്ന് യു എസ് ജിയോളജിക്കൽ സർവേ അറിയിച്ചു.

Leave a Comment