വരണ്ട കാലാവസ്ഥയിൽ ചർമം ചുളിയില്ല; പരിഹാരം ഇതാ

വരണ്ട കാലാവസ്ഥക്ക് സമാനമാണ് കേരളത്തിൽ അടുത്ത ഏതാനും ദിവസം. രാത്രി തണുപ്പും മഞ്ഞും. മുഖത്തെ വരണ്ട ചർമത്തിന് കാരണമാകുന്ന കാലാവസ്ഥ. അതിന് പ്രകൃതിദത്തമായ പരിഹാരം ഇതാ.

സൗന്ദര്യ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് കറ്റാര്‍വാഴ. ഇതില്‍ 96 ശതമാനത്തോളം ജലാംശം അടങ്ങിയിട്ടുണ്ട്. ഇവ ചര്‍മ്മത്തിന്റെ സ്വാഭാവികമായ ഈര്‍പ്പം നിലനിര്‍ത്തുകയും ചര്‍മ്മം വരണ്ട് പോകാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും. വരണ്ട ചര്‍മ്മക്കാര്‍ക്ക് കറ്റാര്‍വാഴ മോയ്സ്ചറൈസര്‍ പോലെ ഉപയോഗിക്കാവുന്നതാണ്. മൃതകോശങ്ങളെ നീക്കം ചെയ്യാനും ചര്‍മ്മകോശങ്ങളെ പുനരുജ്ജീവിപ്പിക്കാനുമുള്ള കഴിവ് കറ്റാര്‍വാഴയ്ക്കുണ്ട് .

വിറ്റാമിന്‍ എ, ബി, സി, കോളിന്‍, ഫോളിക് ആസിഡ് എന്നിവ കറ്റാര്‍വാഴയില്‍ അടങ്ങിയിട്ടുണ്ട്. സൂര്യതാപം, തിണര്‍പ്പ്, എന്നിവയ്ക്കുള്ള പ്രകൃതിദത്തമായ പരിഹാരമാണ് കറ്റാര്‍വാഴ. ഇത് ശരീരത്തിലെ പിഎച്ച്‌ ലെവല്‍ സന്തുലിതമാക്കാനും സഹായിക്കും. സൂര്യാതാപത്തില്‍ നിന്നും പരിരക്ഷ നല്‍കാന്‍ കറ്റാര്‍വാഴ സഹായകരമാണെന്ന് പഠനങ്ങള്‍ പറയുന്നു. സ്ഥിരമായി കറ്റാര്‍വാഴ ജെല്‍ പുരട്ടുന്നത് ചര്‍മ്മം കൂടുതല്‍ ലോലമാകാന്‍ സഹായിക്കുകയും ചെയ്യും.

മുഖക്കുരുവിന്റെ പാടുകൾ, പൊള്ളിയ പാടുകള്‍ പിഗ്മെന്റേഷന്‍ ഇവ പൂര്‍ണമായും അകറ്റാന്‍ കറ്റാര്‍വാഴ സഹായിക്കും. കറ്റാര്‍വാഴ ജെല്ലിനൊപ്പം അല്‍പം റോസ് വാട്ടര്‍ ചേര്‍ത്ത് മുഖത്ത് പുരട്ടുക. സ്ഥിരമായി ചെയ്താല്‍ മുഖത്തെ പാടുകള്‍ മാറുകയും മുഖം തിളക്കമുള്ളതാകുകയും ചെയ്യും. കറ്റാര്‍വാഴ ജെല്‍ പതിവായി മുഖത്തു പുരട്ടിയാല്‍ മുഖത്തെ പാടുകളും മുഖക്കുരവും പൂര്‍ണമായും നീക്കം ചെയ്യാന്‍ സാധിക്കും.

Leave a Comment