മത്സ്യബന്ധനത്തിനായി പടിഞ്ഞാറൻ കടലിൽ പോകുന്നവർ അറിയാനായി

ഏഴാം തീയതി ബുധനാഴ്ച വൈകുന്നേരം പടിഞ്ഞാറ് നിന്നും വരുന്ന കാറ്റ് 30 മുതൽ 45 കിലോമീറ്റർ വരെ വേഗത്തിൽ വീശുവാൻ സാധ്യത. അതിനാൽ ദീർഘദൂരം മത്സ്യബന്ധനത്തിനായി പടിഞ്ഞാറൻ കടലിൽ പോകുന്നവർ ജാഗ്രത പാലിക്കുക. ഇത് കൂടുതലായി ബാധിക്കുക കൊയിലോൺ ബാങ്ക് എന്നറിയപ്പെടുന്ന കൊല്ലം ജില്ലയുടെ പടിഞ്ഞാറുള്ള പ്രധാനപ്പെട്ട മത്സ്യബന്ധന മേഖലയിലാണ്. പടിഞ്ഞാറ് നിന്ന് വരുന്ന തിരമാലകൾക്ക് 9 അടി വരെ ഉയരം ഉണ്ടാകാൻ സാധ്യത.

പടിഞ്ഞാറ് ഭാഗത്തുനിന്ന് കാറ്റും തിരമാലകളും വരുന്നതിനാൽ തന്നെ അപകടസാധ്യത താരതമ്യേന കൂടുതലാണ്. ഏഴാം തീയതി ഉച്ചമുതൽ എട്ടാം തീയതി വൈകിട്ട് വരെ തിരുവനന്തപുരം മുതൽ ആലപ്പുഴ വരെയുള്ള ഭാഗങ്ങളിൽ ചെറിയ ഔട്ട് ബോർഡ് വള്ളങ്ങളും നാല്പത് അടിക്ക് താഴെയുള്ള ചെറിയ ബോട്ടുകളും കഴിവതും പോകാതിരിക്കുക.

എന്നാൽ വലിയ ബോട്ടുകളെ ബാധിക്കുന്ന തരത്തിൽ നിലവിൽ കടലിൽ പ്രശ്നങ്ങൾ കാണുന്നില്ല.

Courtesy :Dany Dorgen

Leave a Comment