പുതിയ ന്യൂനമര്‍ദം 24 ന്; ഈ ജില്ലകളില്‍ ശനി അവധി, ഇന്ന് രാത്രി അലര്‍ട്ടുകളില്‍ മാറ്റം

പുതിയ ന്യൂനമര്‍ദം 24 ന്; ഈ ജില്ലകളില്‍ ശനി അവധി, ഇന്ന് രാത്രി അലര്‍ട്ടുകളില്‍ മാറ്റം

കേരളത്തില്‍ നാളെ (ശനി) യും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. വടക്കുപടിഞ്ഞാറ് മധ്യപ്രദേശിന് മുകളില്‍ സ്ഥിതി ചെയ്യുന്ന തീവ്രന്യൂനമര്‍ദം (Depression) മധ്യ ഇന്ത്യയില്‍ കാലവര്‍ഷത്തെ ശക്തിപ്പെടുത്തുകയും പടിഞ്ഞാറന്‍ തീരത്ത് കാലവര്‍ഷക്കാറ്റിനെ സജീവമാക്കി നിര്‍ത്തുകയും ചെയ്യുന്നുണ്ട്. ഈ തീവ്രന്യൂനമര്‍ദത്തിലൂടെ മണ്‍സൂണ്‍ മഴപ്പാത്തി (Monsoon Trough) കടന്നുപോകുന്നു. ഒപ്പം തെക്കന്‍ തീരദേശ ആന്ധ്രാപ്രദേശിനു മുകളിലായി സമുദ്ര നിരപ്പില്‍ നിന്ന് 900 മീറ്റര്‍ ഉരത്തില്‍ ചക്രവാതച്ചുഴിയുമുണ്ട്. ഇതെല്ലാമാണ് കേരളത്തില്‍ മഴയെ സജീവമാക്കുന്നത്.

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ ഈമാസം 24 ഓടെ ന്യൂനമര്‍ദം രൂപപ്പെട്ടേക്കാമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നു. ഇതിന്റെ ഭാഗമായി ഈ മാസം 22 ഓടെ കേരളത്തില്‍ മഴ വീണ്ടും ശക്തിപ്പെട്ടേക്കും. മധ്യ കേരളത്തിലും വടക്കന്‍ ജില്ലകളിലുമാണ് മഴ ശക്തിപ്പെടുക. കേരളത്തില്‍ മഴക്കൊപ്പം മണിക്കൂറില്‍ 50 കി.മി വരെ വേഗത്തിലുള്ള കാറ്റും പ്രതീക്ഷിക്കണം.

ഇന്നത്തെ അലര്‍ട്ടില്‍ മാറ്റം

ഇന്ന് (വെള്ളി) വടക്കന്‍ ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് നല്‍കിയ റെഡ് അലര്‍ട്ടുകള്‍ രാത്രിയോടെ പിന്‍വലിച്ചു. ഇന്നു രാത്രി മുതല്‍ നാളെ രാവിലെ വരെ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ മഞ്ഞ അലര്‍ട്ടുമാണ്.

നാളെ (ശനി) 5 ജില്ലകളില്‍ റെഡ് അലര്‍ട്ട്

നാളെ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും നല്‍കിയിട്ടുണ്ട്. മറ്റു ജില്ലകളിലെല്ലാം മഞ്ഞ അലര്‍ട്ടാണ്.

മൂന്നു ജില്ലകളില്‍ ശനി അവധി

കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ ജില്ലാ കലക്ടര്‍മാര്‍ നാളെ അവധി പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിൽ അവധിയാണ്’.

കണ്ണൂർ

കണ്ണൂരില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. മതപഠന സ്ഥാപനങ്ങള്‍, ട്യൂഷന്‍സെന്റര്‍, സ്‌പെഷല്‍ ക്ലാസ് എന്നിവയ്ക്കും അവധിയായിരിക്കും.

വയനാട്

വയനാട് ജില്ലകളില്‍ റെസിഡന്‍ഷ്യന്‍ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി ബാധകമല്ല. ട്യൂഷന്‍ സെന്ററുകള്‍, മതപഠന സ്ഥാപനങ്ങള്‍, പ്രൊഷഷണല്‍ കോളജുകള്‍, അങ്കണവാടികള്‍ എന്നിവയ്ക്ക് അവധി ബാധകമാണെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.

കാസർകോട്

കാസര്‍കോട് പ്രൊഷഷണല്‍ കോളജ് ഉള്‍പ്പെടെയാണ് അവധി. കേന്ദ്രീയ വിദ്യാലയം, മദ്രസ, അങ്കണവാടി, ട്യൂഷന്‍ സെന്റര്‍, സ്‌പെഷല്‍ ക്ലാസുകള്‍ക്ക് അവധിയാണ്. എന്നാല്‍ നേരത്തെ തീരുമാനിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല. എല്ലാ പരീക്ഷകളും മുന്‍നിശ്ചയിച്ച സമയക്രത്തില്‍ നടക്കും.

വടകര താലൂക്ക്

കോഴിക്കോട് ജില്ലയില്‍ വടക്കൻ മേഖലയിൽ ശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ നാളെ (ജൂലൈ 19 ശനിയാഴ്ച) വടകര താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ തുടങ്ങിയവയ്ക്കും അവധി ബാധകമായിരിക്കും.

English Summary: Kerala Weather : which districts will observe a Saturday holiday and the latest updates on alerts tonight

Share this post
WhatsApp Group Join Now
Telegram Group Join Now
Instagram Group Join Now

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020