അഷറഫ് ചേരാപുരം
ദുബൈ: യു.എ.ഇയില്‍ കാലാവസ്ഥാ മാറ്റത്തിന്റെ സൂചനകള്‍ക്കൊപ്പം അപൂര്‍വ കാലാവസ്ഥാ പ്രതിഭാസം. ഡസ്റ്റ് ഡെവിള്‍ എന്നറിയപ്പെടുന്ന കാലാവസ്ഥാ പ്രതിഭാസത്തിന്റെ വിഡിയോ അധികൃതര്‍ പങ്കു വച്ചു.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് അസാധാരണ വിഡിയോ പുറത്തുവിട്ടത്. ചുഴലിക്കാറ്റില്‍ പൊടി ഫണല്‍ രൂപത്തില്‍ ആകാശത്തേക്ക് ഉയരുന്ന കാഴ്ചയാണിത്. ഷാര്‍ജയിലെ മദാം മേഖലയില്‍നിന്നാണ് ഇത് കാമറയില്‍ പകര്‍ത്തിയത്.
دوار فلي / المدام #الشارقة حالياً #أصدقاء_المركز_الوطني_للأرصاد #حالة_الطقس #حالة_جوية #محسن_المحرمي #عواصف_الشمال pic.twitter.com/8LDMoocQAJ
— المركز الوطني للأرصاد (@NCMUAE) September 29, 2022
യു.എ.ഇയുടെ പലഭാഗങ്ങളിലും കഴിഞ്ഞ ദിവസം മഴയും ആലിപ്പഴ വര്‍ഷവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഡസ്റ്റ് ഡെവിള്‍ യു.എ.ഇയില്‍ അപൂര്‍വ കാഴ്ചയാണെങ്കിലും കഴിഞ്ഞദിവസം സമാനമായ വിഡിയോ സമൂഹിക മാധ്യമങ്ങളിലും പ്രചരിച്ചിരുന്നു.ഗള്‍ഫ് മേഖലയില്‍ ഇനി ശൈത്യകാലം ആരംഭിക്കുകയാണ്.