രാജ്യ തലസ്ഥാനമായ ഡൽഹിയിൽ ശക്തമായ മഴക്ക് സാധ്യത. പ്രാദേശിക വെള്ളക്കെട്ടുകൾക്കും ട്രാഫിക് തടസത്തിനും മഴ കാരണമായേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഡൽഹിയെ കൂടാതെ, ജമ്മു കശ്മീർ, പാക് അധീന കശ്മീർ, ഹരിയാന , ഉത്തർ പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലും മഴക്ക് സാധ്യതയുണ്ട്. പശ്ചിമവാതം (western disturbance) ആണ് മഴക് കാരണം. പ്രീ മൺസൂൺ മഴ ഉത്തരേന്ത്യയിൽ ആണ് ഈ വർഷം ആദ്യം തുടങ്ങിയതും.
കഴിഞ്ഞ മാർച്ചിൽ ഡൽഹി ഉൾപ്പെടെ ചൂട് കാലാവസ്ഥയിലേക്ക് മാറി തുടങ്ങിയിരുന്നു. 8 തവണയാണ് മേഖലയിൽ പശ്ചിമവാതം ബാധിച്ചത്. ഇതിൽ നാലു തവണയും ശക്തമായ രീതിയിൽ ആയിരുന്നു. ആദ്യത്തേത് മാർച്ച് 1-4 വരെയും, പിന്നീട് 15-19 വരെയും 23 – 26 വരെയും അവസാനം 29-31 വരെയും ആയിരുന്നു. വടക്കു പടിഞ്ഞാറൻ സംസ്ഥാനങ്ങളിലും അടുത്ത ദിവസം മഴ സാധ്യത ഉണ്ട്.
ये बारिश और अच्छी ख़ासी बारिश 😂😂#delhirain pic.twitter.com/GFrEKjt5QL
— sunny bishnoi (@SunnyJa12592852) April 3, 2023
ഡൽഹിയിൽ ഇന്ന് ഇടിയോടെ മഴക്കാണ് സാധ്യത. ഡൽഹി NCR പ്രദേശങ്ങളിലും Gannaur, Meham, Tosham, Rohtak, Bhiwani (Haryana) Baraut, Shikarpur, Khurja (UP) എന്നിവിടങ്ങളിലും രാവിലെ ഇടിയോടെ മഴ സാധ്യത. മഴക്കൊപ്പം ആലിപ്പഴ വർഷവും പ്രതീക്ഷിക്കാം.