മധ്യപ്രദേശിലെ ന്യൂനമർദ്ദം അതി തീവ്രമായി, കേരളത്തിൽ വെയിൽ

മധ്യപ്രദേശിലെ ന്യൂനമർദ്ദം അതി തീവ്രമായി, കേരളത്തിൽ വെയിൽ

വടക്കേ ഇന്ത്യക്ക് മുകളിൽ ഇരട്ട ന്യൂനമർദ്ദങ്ങൾ സ്ഥിതി ചെയ്യുന്നു. കഴിഞ്ഞദിവസം രൂപപ്പെട്ട ന്യൂനമർദ്ദം മധ്യപ്രദേശിനു മുകളിൽ ശക്തിപ്പെട്ട് അതിതീവ്ര ന്യൂനമർദമായി. വടക്കു കിഴക്കൻ മധ്യപ്രദേശിനും തെക്കൻ ഉത്തർപ്രദേശിനും മുകളിലായാണ് അതിതീവ്ര ന്യുനമർദ്ദം (Deep Depression) സ്ഥിതിചെയ്യുന്നത്.

ഇതോടൊപ്പം മറ്റൊരു ന്യൂനമർദ്ദം തെക്ക് പടിഞ്ഞാറൻ രാജസ്ഥാനും പാകിസ്ഥാനും മുകളിലായി സ്ഥിതിചെയ്യുന്നുണ്ട്.
വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യൂനമർദ്ദ പാത്തി (Trough ) സ്ഥിതിചെയ്യുന്നുണ്ട്.

കേരളത്തിൽ മഴ കുറഞ്ഞു

ഇതോടെ കേരളത്തിൽ മഴ കുറഞ്ഞു. ഉത്തരേന്ത്യയിൽ വരും ദിവസങ്ങളിൽ മഴ ശക്തിപ്പെടും. കഴിഞ്ഞദിവസം മണ്ണിടിച്ചിൽ ഉണ്ടായ ഉത്തരേന്ത്യൻ പ്രദേശങ്ങളിൽ ജാഗ്രത പാലിക്കണം. കാശ്മീരിലും മഴ ശക്തിപ്പെട്ടു.

കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട മഴയാണ് പ്രതീക്ഷിക്കുന്നത്. വൈകിട്ട് വരെ മഴക്ക് ഇടവേളകളും ആകാശം തെളിച്ചവും ഉണ്ടാകും. ചിലയിടങ്ങളിൽ ചൂട് കൂടിയ വെയിൽ ലഭിക്കും. എന്നാൽ രാത്രിയും പുലർച്ചെയുമായി ഒറ്റപ്പെട്ട മഴ പ്രതീക്ഷിക്കാം.

കഴിഞ്ഞദിവസം ഉരുൾപൊട്ടൽ ഉണ്ടായ വയനാട് ജില്ലയിലെ മേപ്പാടിക്ക് അടുത്തുള്ള മുണ്ടക്കൈയിൽ ഇന്ന് പൂർണമായും മഴ മാറി നിൽക്കുകയും ശക്തമായ വെയിൽ തെളിയുകയും ചെയ്തു.

ഇത് രക്ഷാപ്രവർത്തനങ്ങളെ സഹായിക്കും. ചെളി നിറഞ്ഞ പ്രദേശങ്ങൾ മണ്ണ് ഉറയ്ക്കാനും അത്തരം പ്രദേശങ്ങളിലേക്ക് രക്ഷാപ്രവർത്തകർക്ക് എത്താനും സാധിക്കും. എന്നാൽ ഇന്ന് രാത്രിയും പുലർച്ചയും മുണ്ടക്കൈ ഉൾപ്പെടെ മഴ സാധ്യതയുണ്ട്.

നാളെയും ഇവിടെ നല്ല കാലാവസ്ഥയാണ് ഞങ്ങളുടെ നിരീക്ഷകർ പ്രവചിക്കുന്നത്. കേരളതീരത്ത് മേഘങ്ങൾ രൂപപ്പെടുന്നുണ്ടെങ്കിലും കാറ്റ് അനുകൂലമല്ലാത്തതിനാൽ കടലിലും മഴ ലഭിക്കും.

കടൽ കാലാവസ്ഥയും തൃപ്തികരമാണ്. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാൻ തടസ്സങ്ങൾ ഇല്ല. കഴിഞ്ഞ ദിവസത്തെ മഴയിൽ വെള്ളക്കെട്ടുകൾ ഉണ്ടായ പ്രദേശങ്ങളിലും വെള്ളം ഇറങ്ങും. ജലസ്രോതസ്സുകൾ അണുവിമുക്തമാക്കുകയും പകർച്ചവ്യാധികളെ ചെറുക്കുകയും ചെയ്യണം.

കിണർ വെള്ളം ഉൾപ്പെടെ പ്രളയം ഉണ്ടായ മേഖലകളിൽ സൂപ്പർ ക്ലോറിനേഷൻ നടത്തണം. ഏതാനും ദിവസത്തേക്ക് മഴക്ക് ഇടവേള ലഭിക്കും. ഓഗസ്റ്റ് രണ്ടാം വാരത്തോടെ കേരളത്തിൽ വീണ്ടും മഴ സജീവമാകാൻ സാധ്യതയുണ്ട്.

ഇതേക്കുറിച്ചുള്ള വിശദാംശങ്ങൾ പിന്നീട് നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Metbeat News
കാലാവസ്ഥ അപ്‌ഡേറ്റായിരിക്കാന്‍ താഴെ കൊടുത്ത ഞങ്ങളുടെ ഗ്രൂപ്പുകളില്‍ ചേരാം.
വാട്‌സ്ആപ്
ടെലഗ്രാം
വാട്‌സ്ആപ്പ് ചാനല്‍
Google News
Facebook Page
Weatherman Kerala Fb Pag

Share this post

Editorial Desk at metbeatnews.com, This is Team of Meteorologists and Senior Weather Journalist and Experts. Metbeat Weather The Only Pvt. Weather Firm In Kerala Since 2020

Leave a Comment