കേരളത്തിന് മുകളിൽ ചക്രവാത ചുഴി ; മഴ തുടരും

കഴിഞ്ഞ ദിവസം അറബിക്കടലിനു മുകളിലായി രൂപപ്പെട്ട ചക്രവാത ചുഴി ഇന്ന് വടക്കൻ കേരളത്തിനു മുകളിലെത്തി. അന്തരീക്ഷത്തിന്റെ ലോവർ, മിഡ് ലെവലിൽ ചക്രവാത ചുഴിയുടെ സാന്നിധ്യം ദ്യശ്യമാണ്. ഇത് എറണാകുളം ജില്ല മുതൽ കാസർകോട് വരെ മഴക്ക് അനുകൂല സാഹചര്യം ഒരുക്കും. വൈകിട്ടും രാത്രിയിലും തെക്കൻ കേരളത്തിലും മഴക്ക് സാധ്യതയുണ്ട്. വടക്കൻ കേരളം മുതൽ വിദർഭ വരെ ന്യൂനമർദ പാത്തി നിലവിലുള്ളതിനാൽ കർണാടകയിലും വടക്കൻ കേരളത്തിലും ശക്തമായ മഴ നൽകാൻ പര്യാപ്തമാണ്. കാസർകോട്, കണ്ണൂർ ജില്ലകളിലും കോഴിക്കോടിന്റെ വടക്കും ഇന്നും ശക്തമായ മഴക്ക് സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെ മഴ കടലിൽ പെയ്തു പോകുന്ന ട്രന്റ് തുടരുന്നതിനാൽ ആശങ്കക്ക് അടിസ്ഥാനമില്ലെന്നാണ് മെറ്റ്ബീറ്റ് വെതർ നിരീക്ഷിക്കുന്നത്. വടക്കൻ കേരളത്തിൽ ചിലയിടങ്ങളിൽ ഇടിയോടെ മഴ ലഭിക്കും. തീരദേശത്ത് ശക്തമായതോ ഇടത്തരമോ ആയ മഴക്കാണ് അടുത്ത 24 മണിക്കൂറിൽ സാധ്യത.

കാലവർഷം പുരോഗമിക്കുന്നു
ഇന്നലെ ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ എത്തിയ കാലവർഷം ഇന്ന് കൂടുതൽ മേഖലകളിലേക്ക് പുരോഗമിച്ചു. അടുത്ത 2 ദിവസത്തിനകം കാല വർഷം ശ്രീലങ്കയിലും ആൻഡമാൻ ദ്വീപുകൾ പൂർണമായും വ്യാപിക്കും.

Leave a Comment