സിത്രാങ് ദുർബലമായി: ബംഗ്ലാദേശിൽ 16 മരണം

സിത്രാങ് ചുഴലിക്കാറ്റ് ബംഗ്ലാദേശിൽ പ്രവേശിച്ചതിന് പിന്നാലെ 16 പേർ കനത്ത മഴയിലും കാറ്റിലും പെട്ട് മരിച്ചു. ഇന്ന് പുലർച്ചെയാണ് ബംഗ്ലാദേശിൽ sitrang ചുഴലിക്കാറ്റ് കരകയറിയത്. ചുഴലിക്കാറ്റ് എത്തുന്നതിനു മുമ്പ് തന്നെ 10 ലക്ഷത്തോളം പേരെ ബംഗ്ലാദേശിലെ തീരത്തു നിന്ന് ഒഴിപ്പിച്ചിരുന്നു. അതിനാൽ വൻ ദുരന്തം ഒഴിവായി.

സിത്രാങ് ചുഴലിക്കാറ്റ് ഇപ്പോൾ വെൽ മാർക്ഡ് ലോ പ്രഷറായി മാറിയിട്ടുണ്ട്. ചുഴലിക്കാറ്റിനെ തുടർന്ന് ഇന്ത്യയിലെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ റെയിൽ വ്യോമ ഗതാഗതം തടസ്സപ്പെട്ടു. അരുണാചൽ പ്രദേശിൽ കനത്ത മഴയും റിപ്പോർട്ട് ചെയ്തു. ബംഗാൾ ഉൾക്കടലിൽ ബംഗാൾ തീരത്ത് പ്രക്ഷുബ്ധമായ കടൽ തുടരുകയാണ്. ഇന്ന് രാത്രിയോടെ കടൽ ശാന്തമാകും എന്നാണ് നിരീക്ഷണം.

Leave a Comment