33 ദിവസം പിന്നിട്ട് ഫ്രെഡി ചുഴലിക്കാറ്റ് ഏറ്റവും ദൈർഘ്യമേറിയ ചുഴലിക്കാറ്റായി മാറാനുള്ള പാതയിൽ

വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷന്റെ അഭിപ്രായത്തിൽ ഏറ്റവും ദൈർഘ്യം ഏറിയ ഉഷ്ണമേഖല ചുഴലിക്കാറ്റായി ഫ്രെഡി റെക്കോർഡ് സ്ഥാപിക്കാനുള്ള പാതയിലാണ്. 33 ദിവസമായി തുടരുന്ന ഫ്രഡ്‌ഡി ഇപ്പോൾ മുസാമ്പിക്ക് തീരത്തിന് സമീപം വീണ്ടും തീവ്രമാവുകയാണ്.

ഫ്രെഡിയുടെ യാത്ര ഡബ്ലിയു എം ഒ യിലെ കാലാവസ്ഥ ശാസ്ത്രജ്ഞരെ കൗതുകമുണർത്തിയിട്ടുണ്ട്. കിഴക്ക് നിന്ന് പടിഞ്ഞാറ് വരെ ഇന്ത്യൻ മഹാസമുദ്രം മുഴുവൻ വ്യാപിച്ചു കിടക്കുന്ന ഫ്രഡിയുടെ ട്രാക്ക് വളരെ അപൂർവ്വം എന്ന് ശാസ്ത്രജ്ഞൻ പറയുന്നു. 1994 ൽ 31 ദിവസം നീണ്ടുനിന്ന ജോൺ ചുഴലിക്കാറ്റ് ടൈഫോൺ ആണ് നിലവിലെ റെക്കോർഡ് എന്ന് ഡബ്ല്യു എം ഒ അറിയിച്ചു.

ഫ്രെഡി വടക്കൻ ഓസ്ട്രേലിയൻ തീരത്ത് വികസിക്കുകയും ഫെബ്രുവരി ആറിന് കൊടുങ്കാറ്റായി മാറുകയും ചെയ്തു. ഇത് ദക്ഷിണേന്ത്യൻ മഹാസമുദ്രം മുഴുവൻ കടന്ന് ഫെബ്രുവരി 21ന് മഡഗാസ്കറിലും തുടർന്ന് ഫെബ്രുവരി 24ന് മൊസാംബിക്കിലും കരകയറി. ഫ്രൈഡി ഇപ്പോൾ മഡഗാസ്കറൽ നിന്ന് അകന്നു നീങ്ങുകയാണ്. അത് അകന്ന് നീങ്ങുമ്പോൾ വീണ്ടും തീവ്രം ആവുകയാണ്.

Leave a Comment