തുലാവർഷത്തെ നേരിടാൻ ചെന്നൈയിൽ ഒരുക്കങ്ങൾ സജ്ജം. ഇത്തവണ മഴ കൂടുമെന്ന പ്രവചനത്തെ തുടർന്ന് ഗ്രേറ്റർ ചെന്നൈ കോർപറേഷനിൽ ഒരുക്കങ്ങൾ അധികൃതർ വിലയിരുത്തി. ചീഫ് എൻജിനീയർ എസ്. രാജേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. 1356 കി.മി നീളം വരുന്ന ഓടകളിൽ 1193 കി.മി ഭാഗവും മണ്ണും ചെളിയും നീക്കി ശുചീകരിച്ചു. 71.25 കോടി രൂപയാണ് മൺസൂൺ പൂർവ ശുചീകരണത്തിന് വകയിരുത്തിയത്. മാൻഹോളുകളും വൃത്തിയാക്കി.
ആധുനിക യന്ത്രങ്ങളുടെ സഹായത്തോടെയാണ് പ്രവൃത്തികൾ പുരോഗമിക്കുന്നത്. 20,546 മരങ്ങളുടെ ശിഖിരങ്ങൾ മുറിച്ചുമാറ്റി ഭാരം കുറച്ചു. 169 ദുരിതാശ്വാസ കേന്ദ്രങ്ങൾ തയാറാക്കി. 101 മൊബൈൽ, സ്‌റ്റേഷനറി മെഡിക്കൽ സംഘങ്ങളെ നിയോഗിച്ചു. ഈമാസം 20 നകം പ്രവൃത്തികൾ പൂർത്തിയാക്കണമെന്നാണ് മേയർ പ്രിയ രാജൻ നിർദേശം നൽകിയത്.