ഓസ്ട്രേലിയയിൽ കാലാവസ്ഥ മുന്നറിയിപ്പ്; ശക്തമായ ഇടിമിന്നലിനും ചുഴലിക്കാറ്റിനും സാധ്യത

ഓസ്‌ട്രേലിയയുടെ പല ഭാഗങ്ങളിലും ഇടിമിന്നലും ചുഴലിക്കാറ്റും ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. റോക്ക്‌ഹാംപ്ടണിനും വിക്ടോറിയയ്ക്കും ഇടയിൽ ഇടിമിന്നലുണ്ടാകുമെന്നാണ് പ്രവചനം.

സിഡ്‌നി, ബ്രിസ്‌ബെയ്ൻ, കാൻബറ എന്നിവിടങ്ങളിൽ ശക്തമായി മഴപെയ്യാൻ സാധ്യതയുണ്ട്. അതിശക്തമായ കൊടുങ്കാറ്റും സൂപ്പർസെല്ലുകളും സ്ക്വാൾ ലൈനുകളും ഉണ്ടാകാനും സാധ്യത.

മെൽബണിൽ മഴ പ്രതീക്ഷിക്കാം, കാറ്റിന്റെ അപകടസാധ്യതയില്ല. ചില പ്രദേശങ്ങളിൽ വലിയ ആലിപ്പഴം വീഴാനും മണിക്കൂറിൽ 125 കിലോമീറ്ററിലധികം വേഗത്തിലുള്ള കാറ്റടിക്കാനും സാധ്യതയുണ്ട്.

Leave a Comment