വേനൽ ചൂടിനെ പ്രതിരോധിക്കാൻ ഭക്ഷണത്തിൽ ദിവസവും ഈ പഴം കൂടെ ഉൾപ്പെടുത്തൂ

വേനൽക്കാലത്ത് ഏറ്റവും അധികം ശ്രദ്ധ വേണ്ട ഒന്നാണ് നമ്മുടെ ആരോഗ്യം. ജീവിതശൈലി രോഗങ്ങൾ വർധിച്ചുവരുന്ന കാലത്താണ് നാം ജീവിക്കുന്നത്. വസ്ത്രം ആരോഗ്യം ശരീര സംരക്ഷണം എന്നിങ്ങനെ വേനൽചൂടിനെ പ്രതിരോധിക്കാൻ ശരീരത്തെ പാകപ്പെടുത്തുന്നതാണ് നല്ലത്.

അതിന് നമ്മുടെ ജീവിതശൈലികളിൽ മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണ് . ചൂടുകാലത്ത് നല്ല ആരോഗ്യo നിലനിർത്താൻ ഭക്ഷണരീതി ഒരു പ്രധാന പങ്കു വഹിക്കുന്നു . രോഗ പ്രതിരോധശേഷിക്കും നല്ല ആരോഗ്യത്തിനും പഴങ്ങൾ കഴിക്കുന്നത് നല്ലതാണ്.അത്തരത്തിലുള്ള ഒരു പഴമാണ് പൈനാപ്പിൾ.

പൈനാപ്പിളിന്റെ ഗുണങ്ങൾ

ദഹന പദാർത്ഥങ്ങൾ ആന്റിഓക്സൈഡുകൾ തുടങ്ങി ആവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുള്ള ഒരു പഴമാണ് പൈനാപ്പിൾ . പൊട്ടാസ്യം, കാൽസ്യം, മാംഗനീസ്, ഫോസ്ഫറസ് സിംഗ് വിറ്റാമിൻ വിറ്റാമിൻ സി എന്നിങ്ങനെ ധാരാളം ഘടകങ്ങളാൽ സമ്പുഷ്ടമാണ് പൈനാപ്പിൾ. വിറ്റാമിൻ സി ഗണ്യമായ അളവിൽ അടങ്ങിയിരിക്കുന്നതിനാൽ ചർമ്മത്തിന് ഏറെ ഗുണം ചെയ്യും. ദഹനം, പ്രതിരോധശേഷി, ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള രോഗശമനം തുടങ്ങിയ വിവിധ രോഗങ്ങൾക്കുo ഒരു പ്രതിവിധിയായി പൈനാപ്പിൾ ഉപയോഗിക്കാം.

പൈനാപ്പിൾ കഴിച്ചാൽ ഉള്ള ഗുണങ്ങൾ എന്താണെന്ന് അല്ലേ ?

നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്ന ആളാണെങ്കിൽ പൈനാപ്പിൾ ഒരു മികച്ച പഴമാണ്. കാരണം ഇതിൽ നാരുകൾ കൂടുതലും കലോറിയും കാർബോഹൈഡ്രേറ്റ് എന്നിവ കുറവും ആണ്, കൂടാതെ ശരീരത്തിൽ ജലാംശം നിലനിർത്താനും വിശപ്പ് നിയന്ത്രിക്കാനും അമിത ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും ഇത് നിങ്ങളെ സഹായിക്കുന്നു.

കൂടാതെ ഇതിൽ പ്രോട്ടീലൈറ്റിക് എൻസൈമായ ബ്രോ മെ ലൈൻ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തിന് ഏറെ സഹായിക്കുന്നു. അങ്ങനെ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ ഇത് കാരണമാകുന്നു.

ക്യാൻസർ സാധ്യത കുറയ്ക്കുന്നു

പൈനാപ്പിളിലെ വിറ്റാമിൻ സി ആന്റി ഓക്സൈഡ് ഉയർന്ന അളവിൽ നാരുകൾ എന്നിവയൽ സമ്പന്നമായതിനാൽ ഫ്രീ റാഡിക്കലുകളുടെ ഉൽപാദനം തടയാൻ ഇവ സഹായിക്കും.

പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു

മാംഗനീസും വിറ്റാമിൻ സിയും പൈനാപ്പിളിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ലോക പ്രതിരോധത്തിനും ആരോഗ്യത്തിനും വിളർച്ചയ്ക്കും വിറ്റാമിൻ സി ആവശ്യമാണ്. ഈ വിറ്റാമിനുകളും ധാതുക്കളും അവയുടെ വിരുതബാഹി ആവിഷ്കാര ഗുണങ്ങളും നിങ്ങളുടെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു.

ദഹനത്തെ സഹായിക്കുന്നു

ബ്രോമെലൈൻ എന്ന എൻസൈം ദഹനത്തെ സഹായിക്കുകയും പ്രോട്ടീൻ വിഘടിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ജലാംശം കൂടുതലുള്ളതിനാലും നാരുകൾ ഉള്ളതിനാലും പൈനാപ്പിൾ ആരോഗ്യകരമായ ദഹന വ്യവസ്ഥയെ നിലനിർത്താനും മലബന്ധം തടയാനും സഹായിക്കുന്നു.

ഹൃദയാരോഗ്യം

പൈനാപ്പിളിലെ ഉയർന്ന ഫൈബർ പൊട്ടാസ്യം വിറ്റാമിൻ സി എന്നിവ ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്ന ഒന്നാണ്. ഈ പോഷകങ്ങൾ രക്തസമ്മർദ്ദം നിലനിർത്താൻ സഹായിക്കും. ഹൃദയ പ്രശ്നങ്ങൾക്ക് പിന്നിലെ പ്രധാന കാരണങ്ങളായ സ്ട്രോക്ക്, കിഡ്നി സ്റ്റോൺ എന്നിവ കുറയ്ക്കുന്നതിന് സഹായിക്കുന്നു.

പ്രമേഹം

നാരുകൾ അടങ്ങിയ ഭക്ഷണക്രമം ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നതിനൊപ്പം രക്തത്തിലെ പഞ്ചസാര കൊളസ്ട്രോൾ ഇൻസുലിൻ എന്നിവയുടെ അളവ് മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു അതുകൊണ്ടുതന്നെ പ്രമേഹരോഗികൾ അമിതമായി പൈനാപ്പിൾ കഴിക്കാതിരിക്കുക.

ചർമ്മ സംരക്ഷണം

പോഷകങ്ങളുടെ ശ്രേണിയാണ് പൈനാപ്പിൾ. പൈനാപ്പിൾ കഴിക്കുന്നതിലൂടെ നിരവധി ഗുണങ്ങൾ ചർമ്മത്തിന് ഉണ്ടാകുന്നു. സൂര്യാഘാതം ചർമ്മതിണർപ്പ്, മുഖക്കുരു എന്നിവ ചികിത്സിക്കാൻ നിങ്ങൾക്ക് ഇത് ഉപയോഗിക്കാം . കൂടാതെ ശരീരത്തിൽ ജലാംശ നിലനിർത്തുന്നതിനും ചർമ്മത്തെ ശുദ്ധമാക്കുന്നതിനും പൈനാപ്പിൾ സഹായിക്കുന്നു.

Share this post

Leave a Comment