നവംബർ 5 ഞായറാഴ്ച മുതൽ നവംബർ 9 വ്യാഴാഴ്ച വരെ ഒമാനിൽ മഴയ്ക്ക് സാധ്യത. നാഷണൽ മുൾ ഹസാർഡ് എർലി വാണിംഗ് സെന്ററിന്റെ ഏറ്റവും പുതിയ കാലാവസ്ഥാ അപ്ഡേറ്റുകളിൽ ആണ് മഴയ്ക്ക് സാധ്യത പ്രവചിക്കുന്നത്.
മുസന്ദം, അൽ ബുറൈമി, നോർത്ത് അൽ ബത്തിന, സൗത്ത് അൽ ബത്തിന, അൽ ദാഹിറ, മസ്കറ്റ്, അൽ ദഖിലിയ, നോർത്ത് അൽ ഷർഖിയ, സൗത്ത് അൽ ശർഖിയ എന്നീ ഗവർണറേറ്റുകളിൽ ശക്തമായ മഴയും,കാറ്റും ആലിപ്പഴ വർഷവും ഉണ്ടാവും. ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
അൽ ഹജർ മലനിരകളിലും സമീപ പ്രദേശങ്ങളിലും ഒമാൻ കടലിന്റെ തീരപ്രദേശങ്ങളിലുമാണ് ഏറ്റവും ശക്തമായ മഴ പ്രതീക്ഷിക്കുന്നത്. അതേസമയം വടക്കുപടിഞ്ഞാറൻ കാറ്റിന്റെ ഫലമായി താപനിലയിൽ ആപേക്ഷികമായ കുറവുണ്ടാകും.
ശക്തമായ മഴ വാദികൾ നിറഞ്ഞൊഴുകുന്നതിനും കാരണമായേക്കും.പടിഞ്ഞാറൻ തീരങ്ങളിലും ഒമാൻ കടൽ തീരങ്ങളിലും തിരമാലകൾ മിതമായ അളവിൽ (2 മീറ്റർ) ഉയരാൻ സാധ്യതയുണ്ട്.