Menu

ആദ്യ വേനൽ മഴയിൽ കൊച്ചിയിൽ ജാഗ്രത; മുന്നറിയിപ്പുമായി പരിസ്ഥിതി ശാസ്ത്രജ്ഞർ

ബ്രഹ്മപുരത്തെ പുക പൂർണമായി ശമിച്ചെങ്കിലും കൊച്ചി നിവാസികൾ ആദ്യ വേനൽ മഴയെ സൂക്ഷിക്കണം എന്ന മുന്നറിയിപ്പുമായി പരിസ്ഥിതി ശാസ്ത്രജ്ഞർ. വിഷ വാതകങ്ങളുടെ അളവ് വളരെ കൂടുതലായിരുന്നു. ഡയോക്സിൻ പോലുള്ള വിഷ വസ്തുക്കൾ അന്തരീക്ഷത്തിൽ കൂടുതലാണെന്ന് നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്.

രാസ ബാഷ്പ കണികകൾക്ക് പുറമെ സൾഫേറ്റ് നൈട്രേറ്റ് ക്ലോറൈഡ് കാർബൺ എന്നിവയുടെ സാന്നിധ്യം കൂടുതലുള്ള പിഎം ടെൻ കരിമാലിന്യത്തിന്റെ അളവും വർദ്ധിച്ചു. അതിനാൽ ആദ്യ വേനൽ മഴയിൽ സൾഫ്യൂറിക് ആസിഡ്, നൈട്രിക് ആസിഡ്, എന്നിവയുടെ അളവ് വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. ബ്രഹ്മപുരത്തെ വായു നിലവാരം ഇപ്പോൾ മെച്ചപ്പെട്ടിട്ടുണ്ട്. ഡയോക്സിൻ പോലുള്ളവ നശിക്കാതെ മണ്ണിലും വെള്ളത്തിലും അന്തരീക്ഷത്തിലും ശേഷിക്കും.

ഇത് മനുഷ്യ ശരീരത്തെ ബാധിക്കാൻ സാധ്യതയുണ്ട് എന്നാണ് പഠനങ്ങൾ വിശദമാക്കുന്നത്.ഇതുമൂലം പ്രത്യുൽപാദനശേഷിയെ ബാധിക്കുകയും ഹോർമോൺ വ്യതിയാനം ഉണ്ടാവുകയും ചെയ്യുന്നു. തീപിടുത്തത്തിനുശേഷമുളള ആദ്യ മഴയില്‍ അന്തരീക്ഷത്തിലുളള ഡയോക്സിൻ അടക്കമുളളവ മഴവെളളത്തിനൊപ്പം കുടിവെളള ശ്രോതസുകളിൽ എത്താൻ സാധ്യത ഏറെയാണ്. ബ്രഹ്മപുരം പദ്ധതിക്ക് മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ അനുമതിയുണ്ടായിരുന്നില്ല.

നിയമവിരുദ്ധമായാണ് ഇവിടം പ്രവർത്തിച്ചിരുന്നുന്നത്. മാലിന്യ സംസ്കാരണ പ്ലാന്‍റെന്ന് ബ്രഹ്മപുരത്തെ വിളിക്കാനാകില്ല. പൊലൂഷൻ കൺട്രോൾ ബോ‍ർഡ് നൽകിയ മുന്നറിയിപ്പുകൾ കോർപറേഷൻ പല തവണ അവഗണിച്ചു. ഈ നിലയിലാണെങ്കിൽ ബ്രഹ്മപുരത്ത് ഇനിയും തീപിടിക്കാൻ സാധ്യതയെന്നും മലിനീകരണ നിയന്ത്രണ ബോർഡ് വ്യക്തമാക്കി.

Related Posts

LEAVE A COMMENT

Make sure you enter the(*) required information where indicated. HTML code is not allowed