കാസ്പിയൻ തീരത്ത് ചത്തത് 2,500 സീലുകൾ

കാസ്പിയൻ കടൽ തീരത്ത് സീലുകൾ കൂട്ടത്തോടെ ചത്തു. 2,500 സീലുകൾ ചത്തെന്നാണ് റഷ്യ സ്ഥിരീകരിച്ചത്. ഇത്രയും സീലുകൾ ചാവുന്നത് ഇതാദ്യമാണ്. എന്താണ് കാരണമെന്ന് വ്യക്തമല്ലെങ്കിലും പ്രകൃതിപരമായ കാരണമാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. കാസ്പിയൻ കടലിലെ ഏക ശസ്തനികളാണ് സീലുകൾ. ശനിയാഴ്ച 700 സീലുകളെ ചത്തതായി കണ്ടെത്തിയിരുന്നു. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ റഷ്യൻ പ്രകൃതി വിഭവ മന്ത്രാലയം ഇത് 2,500 ആയി ഉയർന്നതായി സ്ഥിരീകരിച്ചു. കാസ്പിയൻ കടലിന് റഷ്യ, കസാഖ്സ്ഥാൻ , അസർബൈജാൻ, ഇറാൻ, തുർക്‌മെനിസ്ഥാൻ എന്നീ രാജ്യങ്ങളാണ് അതിരിടുന്നത്. ഇവയുടെ ശരീരം പോസ്റ്റ്‌മോർട്ടത്തിന് വിധേയമാക്കുകയും സാംപിളുകൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. കാസ്പിയൻ കടലിൽ 2.7 മുതൽ 3 ലക്ഷം വരെ സീലുകൾ ഉണ്ടെന്നാണ് കണക്ക്. 1.6 മീറ്ററിൽ കൂടുതൽ നീളമുള്ള 100 കിലോ ഭാരമുള്ള ഇവയ്ക്ക് കടലിൽ ശത്രുക്കളാരും ഇല്ല.

Leave a Comment