യുഎഇ യിലൂടെ നീളം സുഖകരമായ അന്തരീക്ഷം ; രാത്രിയിൽ മൂടൽ മഞ്ഞിന് സാധ്യത

യുഎഇയിൽ ഉടനീളം സുഖകരമായ കാലാവസ്ഥ. ബുധനാഴ്ച രാത്രിയിൽ ഈർപ്പം വർദ്ധിക്കുന്നതിനാൽ സുഖകരമായ താപനില പ്രതീക്ഷിക്കാം. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി പ്രകാരം യുഎഇയിൽ ഉടനീളം ആകാശം വെയിലും ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മണിക്കൂറിൽ 15 മുതൽ 25 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശുമെന്ന് പ്രതീക്ഷിക്കുന്നു. ചിലപ്പോൾ മണിക്കൂറിൽ 40 കിലോമീറ്റർ വേഗത വരെ എത്താം.

ഏറ്റവും ഉയർന്ന ആർദ്രത 95% ആയിരിക്കും. ദുബായ് ഷാർജ അജ്മാൻ എന്നിവ ഉൾപ്പെടെയുള്ള തീരപ്രദേശങ്ങളിൽ മൂടൽമഞ്ഞിന് സാധ്യതയുണ്ട്. ബുധനാഴ്ച രാത്രിയിലും വ്യാഴാഴ്ച രാത്രിയിലും ഈർപ്പം ഏറ്റവും ഉയർന്ന നിലയിൽ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു.

കുറഞ്ഞ താപനില 12 ഡിഗ്രി സെൽഷ്യസിലും കുറയാം . ദുബായിൽ നിലവിൽ 21 ഡിഗ്രി സെൽഷ്യസ് ആണ് താപനില. ചൂടുള്ള കാലാവസ്ഥയാണ് ഇന്ന് . കടലിലെ സ്ഥിതി പൊതുവേ ശാന്തമായിരിക്കും.

Leave a Comment