അഫ്ഗാൻ ഭൂചലനം: 320 പേർ മരിച്ചു (video)

അഫ്ഗാൻ ഭൂചലനം update

പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ 320  പേർ മരിച്ചു . 6.3 തീവ്രതയുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയത്. അഫ്ഗാൻ ഭൂചലനം ത്തിൽ മരണസംഖ്യ ഉയർന്നേക്കുമെന്നാണ് യു.എൻ പറയുന്നത്.

അഫ്ഗാൻ ഭൂചലനം
അഫ്ഗാൻ ഭൂചലനം

ശക്തമായ ഭൂചലനത്തിന് പിന്നാലെ അതിനോട് അടുത്ത് തീവ്രതയുള്ള തുടർ ചലനങ്ങളും ഉണ്ടായി എന്നാണ് റിപ്പോർട്ടുകൾ .രക്ഷാപ്രവർത്തനങ്ങൾ തുടരുന്നുണ്ടെന്നും മരണസംഖ്യ വർദ്ധിച്ചേക്കാം എന്നും ഐക്യരാഷ്ട്രസഭ (UN) പറഞ്ഞു.

ഹെറാത് നഗരത്തിന് 40 കിലോമീറ്റർ അകലെയാണ് ഭൂചലന പ്രഭവ കേന്ദ്രം. ശനിയാഴ്ചയാണ് ഭൂചലനം അനുഭവപ്പെട്ടത്. സമീപമുള്ള പ്രവിശ്യകളായ ബദ്കീസിലും ഫറാഹയിലും തുടർ ചലനങ്ങൾ അനുഭവപ്പെട്ടു. ഇവിടെയും കെട്ടിടം തകർന്ന് മരണം റിപ്പോർട്ട് ചെയ്തു.

യു.എസ് ജിയോളജിക്കൽ സർവേയുടെ റിപ്പോർട്ട് അനുസരിച്ച് ഹെറാത്തിന് 40 കിലോമീറ്റർ അകലെയാണ് ഭൂചലന പ്രഭവ കേന്ദം.
6.3, 5.9, 5.5 തീവ്രതയുള്ള തുടർ ചലനങ്ങളും ഉണ്ടായി.

അഫ്ഗാൻ പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണം അനുസരിച്ച് 100ലേറെ പേർ മരിക്കുകയും 180ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

അഞ്ച് തവണ ഭൂചലനം അനുഭവപ്പെട്ടു എന്നാണ് ഹെറാത്ത് നഗരത്തിൽ താമസിക്കുന്ന അബ്ദുൽ ഷുക്കൂർ സമാദി പറയുന്നത്. ഹെറാത്ത്
പ്രവിശ്യയിലെ സെന്താ ജാൻ ജില്ലയിലെ 4 ഗ്രാമങ്ങൾ ഭൂചലനത്തിൽ തകർന്നുവെന്ന് ദുരന്തനിവാരണ വിഭാഗം വക്താവ് അറിയിച്ചു. ഇവിടെ 12 ആംബുലൻസുകൾ രക്ഷാപ്രവർത്തനത്തിന് വിട്ടു നൽകിയതായി ലോകാരോഗ്യ സംഘടന (WHO) അറിയിച്ചു.

മറിച്ചവരുടെ കുടുംബങ്ങളെ താലിബാൻ ഉപ പ്രധാനമന്ത്രി അബ്ദുൽ ഗനി ബറാദർ അനുശോചനം അറിയിച്ചു. പ്രാദേശിക ഭരണകൂടങ്ങളോട് പരുക്കേറ്റവർക്ക് ആവശ്യമായ ചികിത്സ നൽകാനും ജനങ്ങളോട് രക്തം ദാനം നൽകാനും അദ്ദേഹം അഭ്യർഥിച്ചു. പരിക്കേറ്റ സഹോദരങ്ങൾക്ക് വേണ്ടി എല്ലാ സഹായം നൽകാനും ഏർപ്പാട് ചെയ്തതായും അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിൽ അറിയിച്ചു.


There is no ads to display, Please add some
Share this post

കേരളത്തിലെ ഏക സ്വകാര്യ കാലാവസ്ഥാ സ്ഥാപനമായ Metbeat Weather എഡിറ്റോറിയല്‍ വിഭാഗമാണിത്. വിദഗ്ധരായ കാലാവസ്ഥാ നിരീക്ഷകരും ജേണലിസ്റ്റുകളും ഉള്‍പ്പെടുന്നവരാണ് ഈ ഡെസ്‌ക്കിലുള്ളത്. 2020 മുതല്‍ പ്രവര്‍ത്തിച്ചുവരുന്നു.

Leave a Comment