ശ​ക്ത​മാ​യ മ​ഴ​; ഏ​ക്ക​ർ ക​ണ​ക്കിന് നെ​ൽ​കൃ​ഷി വെള്ളത്തിനടിയിൽ

ശ​ക്ത​മാ​യ മ​ഴ​; ഏ​ക്ക​ർ ക​ണ​ക്കിന് നെ​ൽ​കൃ​ഷി വെള്ളത്തിനടിയിൽ

ശക്തമായ മഴയിൽ ഏക്കർ കണക്കിന് നെൽകൃഷി വെള്ളത്തിനടിയിലായി. പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ 120 ഏക്കർ ഞാർ വെള്ളത്തിനടിയിലായി.പു​തു​ന​ഗ​രം, വ​ട​വ​ന്നൂ​ർ, കൊ​ല്ല​ങ്കോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച പകലുമായി ഉണ്ടായ ശക്തമായ മഴയിൽ പാടശേഖരങ്ങളിൽ വെള്ളം കയറിയത്.

നട്ട് ഒരാഴ്ച വരെ ഭാഗമായ നെൽച്ചെടികൾ പാടശേഖരങ്ങളിൽ നിന്ന് ഒഴുകി പോയി.36 ഏക്കർ പാടശേഖരങ്ങളിൽ വിതച്ച വിത്തുകളിൽ പകുതിയോളം ഒഴുകിപ്പോയി.52 മണിക്കൂറോളം ഞാറുകൾ വെള്ളത്തിനടിയിൽ മുങ്ങിക്കിടന്നാൽ നശിക്കും എന്ന് കർഷകർ പറയുന്നു.


അതേസമയം മണ്ണൂർ ഞാറക്കോട് പാടശേഖരത്തിൽ ഒരാഴ്ച മുൻപ് ഇറക്കിയ 15 ഏക്കർ കൃഷിയും വെള്ളത്തിനടിയിലായി. ച​വി​റ്റി​ല തോ​ട് ക​ര​ക​വി​ഞ്ഞൊ​ഴു​കി​യ​താ​ണ് വ്യാ​പ​ക​മാ​യി കൃ​ഷി വെള്ളം കയറി നശിക്കാൻ കാരണമായത്.അ​പ്ര​തീ​ക്ഷി​ത​മാ​യ മ​ഴ ക​ർ​ഷ​ക​രെ ദു​രി​ത​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്.

കൂ​ടാ​തെ കൃ​ഷി​യി​റ​ക്കാ​ൻ പാ​ക​മാ​യ ഞാ​റ്റ​ടി​ക​ളും ന​ശി​ച്ച​താ​യി സമിതി സെക്രട്ടറി പറഞ്ഞു. കൃഷി നശിച്ച കർഷകർക്ക് ധനസഹായം ഉറപ്പാക്കാൻ നടപടി വേണമെന്നും സമിതി സെക്രട്ടറി രവീന്ദ്രൻ പറഞ്ഞു. ഒരേക്കറിൽ കൃഷി ഇറക്കാൻ കർഷകർക്ക് ഏകദേശം 15,000 രൂപ വരെ ചിലവായി.


There is no ads to display, Please add some
Share this post

മെറ്റ്ബീറ്റ് വെതറിലെ content editor. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദം. തിരുവനന്തപുരം പ്രസ് ക്ലബില്‍ നിന്ന് Electronics and communication ല്‍ ഡിപ്ലോമയും ഭാരതീയാര്‍ സര്‍വകലാശാലയില്‍ നിന്ന് Master of Communication and Journalism (MCJ), അച്ചടി, ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നാലു വര്‍ഷത്തെ പരിചയം.

Leave a Comment