കോഴിക്കോട് കൊടുവള്ളിയിൽ മിന്നലേറ്റ് യുവാവ് മരിച്ചു

കോഴിക്കോട് കൊടുവള്ളിയിൽ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു. കൊടുവള്ളി സ്വദേശി കക്കോടൻ നസീർ (42) ആണ് മരിച്ചത്. കിഴക്കോത്ത് പരപ്പാറ കുറുന്താറ്റിൽ നിന്നാണ് നസീറിന് ഇടിമിന്നലേറ്റത്. സ്ഥലമിടപാടുമായി ബന്ധപ്പെട്ടാണ് നസീറും സുഹൃത്തുക്കളും കിഴക്കോത്ത് എത്തിയത്. കൂടെയുണ്ടായിരുന്ന രണ്ടു പേർക്കും മിന്നലേറ്റെങ്കിലും മറ്റ് പ്രശ്നങ്ങൾ ഇല്ല.

മിന്നലേറ്റ് വീണ നസീർ എഴുന്നേറ്റ് തന്റെ കൈക്ക് വേദനയുണ്ടെന്ന് പറഞ്ഞതിനാൽ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ആരോഗ്യനില വഷളായതിനെ തുടർന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിലേക്ക് പോകുമ്പോഴാണ് മരണം സംഭവിച്ചത്.

കഴിഞ്ഞ ആഴ്ചയും കൊടുവള്ളിയിൽ ഇടിമിന്നലേറ്റ് ഒരു സ്ത്രീ മരിച്ചിരുന്നു. വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ഷീബ 38 ആണ് മിന്നലേറ്റ് മരിച്ചത്.

Leave a Comment