kerala weather 05/01/24 : ന്യൂനമർദം ദുർബലമായി; കേരളത്തിൽ മഴ തുടരും
തെക്കു കിഴക്കൻ അറബിക്കടലിൽ കഴിഞ്ഞ ദിവസം രൂപപ്പെട്ട ന്യൂനമർദം (low pressure area ) ശക്തി കുറഞ്ഞ ചക്രവാത ചുഴിയായി (cyclonic circulation). എന്നാൽ ഇന്നും നാളെയും കേരളത്തിൽ മഴ തുടരുമെന്നും കൂടുതൽ പ്രദേശങ്ങളിൽ മഴ ശക്തിപെടാൻ സാധ്യത കൂടുതലാണ് എന്നും Metbeat Weather പറഞ്ഞു.
ലക്ഷദ്വീപിന് സമീപം അന്തരീക്ഷത്തിൽ 3.1 കിലോമീറ്റർ ഉയരത്തിൽ ചക്രവാത ചുഴി നിലനിൽക്കുന്നു. ചക്രവാത ചുഴിയിൽ നിന്ന് വടക്കൻ ഉൾനാടൻ കർണാടകയിലേക്ക് ഒരു ന്യൂനമർദ്ദ പാത്തി (Trough) രൂപപ്പെട്ടിട്ടുണ്ട്. ഇത് അന്തരീക്ഷത്തിൽ 1.5 കിലോമീറ്റർ ഉയരത്തിലാണ്. ഇന്നലെ രാവിലെ വടക്കൻ കർണാടക മുതൽ അറബി കടലിലെ ന്യൂനമർദം വരെയായിരുന്നു ട്രഫ് ഉണ്ടായിരുന്നത്. ട്രഫ് കേരളത്തിനു മുകളിലൂടെയാണ് കടന്നു പോകുന്നത്.
ഇന്നലെ രാവിലെ മുതൽ കേരളത്തിൽ മിക്ക സ്ഥലങ്ങളിലും മേഘാവൃതമായ അന്തരീക്ഷമായിരുന്നു. കണ്ണൂർ, കാസർകോട് ജില്ലകളിൽ രാവിലെ മുതൽ മഴ ലഭിച്ചു. കോഴിക്കോട് ജില്ലയുടെ പ്രദേശങ്ങളിലും ഒറ്റപ്പെട്ട മഴ ഇന്നലെ പകൽ ഉണ്ടായി. വൈകിട്ടും രാത്രിയിലും കോഴിക്കോട് ജില്ലയിലും മലപ്പുറം ജില്ലയിലും ശക്തമായ മഴ ലഭിച്ചു. കോട്ടയം, പത്തനംതിട്ട , എറണാകുളം ജില്ലകളിലും രാത്രി ശക്തമായ മഴ ഒറ്റപ്പെട്ട ലഭിച്ചു.
രാവിലത്തെ ഉപഗ്രഹ ചിത്രങ്ങളിൽ കേരളത്തിലെ സമാന്തരമായി അറബി കടലിലെ ലക്ഷദ്വീപ് മേഖലയിലും ശക്തമായ മേഘ സാന്നിധ്യം ഉണ്ട്. ഇന്നലെ വടക്കൻ കേരളത്തിലാണ് പകൽ മഴ കേന്ദ്രീകരിച്ചതെങ്കിൽ ഇന്ന് കോഴിക്കോട് മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ പകൽ ലഭിക്കും. തെക്കൻ കേരളത്തിലെ ജില്ലകളിലും ഇന്ന് ഇടത്തരം മഴക്ക് സാധ്യതയുണ്ട്.
കൊച്ചിക്കും ലക്ഷദ്വീപിനും ഇടയിൽ കടലിൽ ഇട്ടിയോടുകൂടെ ശക്തമായ മഴയും കാറ്റും ഉണ്ടാകുന്നതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം.
നാളെത്തോട് ചക്രവാതചുഴി (cyclonic circulation ) കൂടുതൽ ദുർബലമാകുമെങ്കിലും കേരളത്തിൽ വൈകിട്ട് ഇടിയോടുകൂടിയുള്ള മഴ നാളെയും തുടരും. ഞായർ, തിങ്കൾ ദിവസങ്ങളിൽ ഇടിയോടെ മഴ കേരളത്തിൽ കൂടുതൽ പ്രദേശങ്ങളിൽ ലഭിക്കും. ഈ മാസം 15 ന് ശേഷം കേരളത്തിൽ തണുപ്പ് എത്താൻ സാധ്യത ഉണ്ടെന്നും അതുവരെ തുലാവർഷം സജീവമാകുമെന്നും കഴിഞ്ഞ ആഴ്ചകളിൽ metbeatnews.com റിപ്പോർട്ട് ചെയ്തിരുന്നു.
Thanks for sharing. I read many of your blog posts, cool, your blog is very good.
I’m extremely inspired with your writing talents as neatly as with the layout to your blog. Is this a paid theme or did you modify it your self? Anyway keep up the excellent quality writing, it’s rare to see a nice blog like this one nowadays!