kerala weather forecast 13/10/23
ഇന്നു മുതൽ കേരളത്തിൽ മഴ തെക്കോട്ട്. കഴിഞ്ഞ ഏതാനും ദിവസമായി മഴ വടക്കൻ കേരളത്തിൽ ആയിരുന്നെങ്കിൽ ഇനി മഴ തെക്കൻ ജില്ലകളിൽ സജീവമാകുമെന്ന് സ്വകാര്യ കാലാവസ്ഥ സ്ഥാപനമായ Metbeat Weather പറഞ്ഞു. ഞങ്ങളുടെ പ്രവചന പ്രകാരം ഇന്ന് ഉച്ചയ്ക്ക് ശേഷം ഇടിയോടെ മഴ പ്രതീക്ഷിക്കുന്ന സ്ഥലങ്ങൾ.
ശക്തമായ മഴയും മിന്നലും
ഇടുക്കി ജില്ലയിലെ മൂന്നാർ, പൈനാവ്, ഉടുമ്പൻചോല , കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട, കാത്തിരപ്പള്ളി, റാന്നി, ളാഹ, കോതമംഗലം, കറുകച്ചാൽ, തിരുവല്ല, വടശ്ശേരിക്കര എന്നിവിടങ്ങളിൽ ശക്തമായ മഴയും മിന്നലും ഇന്ന് 13/10/23 ഉച്ചക്ക് ശേഷം ഉണ്ടാകാൻ സാധ്യത.
ഇടത്തരം മഴ സാധ്യത
മലപ്പുറം ജില്ലയിലെ നിലമ്പൂർ, വണ്ടൂർ തുവ്വൂർ, മഞ്ചേരി മേഖല, മണ്ണാർക്കാട്, മലപ്പുറം, കോതമംഗലം, മൂവാറ്റുപുഴ, പിറവം, പീരുമേട്, പമ്പ, വിതുര
മിന്നൽ എവിടെയെല്ലാം എന്ന് തൽസമയം മനസിലാക്കാൻ metbeatnews.com ലെ Lightning Radar Strike Map സന്ദർശിക്കാം.