സിയോൾ: തുരങ്കപാതയിൽ പ്രളയജലം കയറി വാഹനത്തിൽ കുടുങ്ങിയ 9 പേർ മരിച്ചു. ദക്ഷിണ കൊറിയയിലെ ചിയോങിയു നഗരത്തിലെ ടണലിൽ കുടുങ്ങിയ കാറുകളിൽ നിന്നാണ് ഒൻപതു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. രണ്ടു ദിവസമായി ശക്തമായ മഴയായിരുന്നു ഇവിടെ. തുടർച്ചയായി പെയ്ത മഴയിലെ വെള്ളമാണ് ടണലിലേക്ക് ഒഴുകിയെത്തിയത്. ഇതിൽ നിന്ന് രക്ഷപ്പെടാൻ കാർ വേഗത്തിൽ ഓടിച്ചെങ്കിലും പെട്ടെന്ന് വെള്ളം ശക്തിയായി ഒഴുകിയെത്തിയതിനാൽ രക്ഷപ്പെടാനായില്ല. 685 മീറ്റർ നീളമുള്ള തുരങ്കപാതയിൽ എത്രപേർ കുടുങ്ങിയിട്ടുണ്ടെന്ന് ഇപ്പോഴും വ്യക്തമല്ല.
33 people have died due to rain & floods & 10 people are missing in #SouthKorea so far. Due to the flood, water has been filled inside a tunnel in Chungcheong province, where at least 19 cars are stuck. Rescuers are trying to reach the cars stuck in the tunnel. Thousands houses pic.twitter.com/WNAwkeuzWb
— Mohammad Jafar Abbas محمد جعفر عباس (@MOHAMMA45237549) July 16, 2023
ഒസോങ് ടൗണിലാണ് ഈ ടണലുള്ളത്. 15 വാഹനങ്ങളെ പകുതി മുങ്ങിയ നിലയിൽ കണ്ടെത്തി. മുങ്ങിപ്പോയ ബസിൽ നിന്നും മൃതദേഹങ്ങൾ കണ്ടെത്തി. 9 പേരെ രക്ഷപ്പെടുത്താനും കഴിഞ്ഞു. വടക്കൻ ജിയോങ്‌സാങ് മേഖലയിലാണ് പ്രളയം കനത്ത നാശംവിതച്ചത്. ഇവിടെയുണ്ടായ ഉരുൾപൊട്ടലിൽ വീടുകൾ ഒലിച്ചുപോയിരുന്നു.
The death toll from #floods and landslides due to heavy rains in #SouthKorea has risen to 37, according to Yonhap News Agency.
According to the agency, the number of people affected by the disaster is the highest for the country in 12 years.
Video: TASS/Reuters pic.twitter.com/ph98Uso3DM
— Congratent Intel 🎌🇹🇼🎌 (@Congratent) July 16, 2023
24 മണിക്കൂറിൽ 30 സെ.മി മഴയാണ് ലഭിച്ചത്. ഒരു വർഷം 100 ,180 സെ.മി മഴയാണ് ദക്ഷിണ കൊറിയയിൽ ലഭിക്കാറുള്ളത്.കഴിഞ്ഞ ദിവസത്തെ പ്രളയത്തിൽ 37 പേർ മരിച്ചെന്നാണ് കണക്ക്. ഉരുൾപൊട്ടലും പ്രളയവും ജനജീവിതം താറുമാറാക്കിയിട്ടുണ്ട്. ഒൻപതു പേരെ കാണാതായിട്ടുണ്ട്.
Severe #flooding in #SouthKorea. 22 dead. 1,000s evacuated. Follows 3 days of torrential rain. 140mm/h in #Soul #Landslides. Infrastructure damaged. Power cuts. North #Chungcheong dam overtopping. More #rainfall coming. #ClimateChange & #ElNino amplify floods. #SouthKoreaFlood pic.twitter.com/m1bDWAAr00
— Richard (@ClimateConnex) July 15, 2023