യമനില്‍ ശക്തമായ ഇടിമിന്നലില്‍ 8 മരണം വടക്കന്‍ പ്രവിശ്യയായ അല്‍ ലുഹായ, അസ് സുഹാറ ജില്ലകളിലാണ് മിന്നലുണ്ടായത്.
യമനില്‍ മഴക്കാലത്ത് ഇടിമിന്നല്‍ ദുരന്തം ആവര്‍ത്തിക്കുന്നുണ്ടെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി പറഞ്ഞു. വിവിധ പ്രവിശ്യകളില്‍ ഇടിമിന്നലുണ്ടാകുമെന്ന്
National Center of Meteorology മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഹുദൈദയിലും മുന്നറിയിപ്പുണ്ടായിരുന്നു. ഇവിടെയാണ് ശക്തമായ മഴയും ഇടിമിന്നലും പ്രളയവും ഉണ്ടായത്.
കാലാവസ്ഥാ വ്യതിയാനമാണ് അടിക്കടിയുണ്ടാകുന്ന പ്രളയത്തിനും മറ്റും കാരണമെന്ന് യു.എന്‍ പറയുന്നു. രാജ്യത്ത് യുദ്ധത്തെ തുടര്‍ന്ന് ജനങ്ങള്‍ കടുത്ത പ്രതിസന്ധിയിലാണ്. ഇതിനിടെയാണ് പ്രകൃതിക്ഷേഭവും വില്ലനാകുന്നത്.