നൂറ്റാണ്ടുകളുടെ റെക്കോർഡ് തകർത്ത് 2023 ജൂലൈ ഏറ്റവും ചൂടേറിയ മാസമാകാൻ സാധ്യത

കാലാവസ്ഥാ വ്യതിയാനം മൂലം അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും ചൈനയിലും വലിയതോതിലുള്ള മാറ്റങ്ങൾ സംഭവിക്കുന്നതായി നാസയിലെ കാലാവസ്ഥാ വിദഗ്ധൻ ഗാവിൻ ഷ്മിഡിറ്റ്. 2023 ജൂലൈ നൂറ്റാണ്ടുകൾക്ക് ഇടയുള്ള ഏറ്റവും ചൂട് കൂടിയ മാസം ആകാമെന്നും അദ്ദേഹം പറഞ്ഞു. യുഎസിന്റെ തെക്കു ഭാഗത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ച സാഹചര്യത്തിലാണ് ഷ്മിഡിറ്റിന്റെ പ്രതികരണം.

കാലാവസ്ഥ വ്യതിയാനത്തിനു കാരണം എൽനിനോ പ്രതിഭാസമാണ് എന്നു പറയുന്നുണ്ടെങ്കിലും, അതൊരു ചെറിയ കാരണം മാത്രമാണ്. അന്തരീക്ഷത്തിലേക്കു ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം കൂടുന്നതാണ് താപനില വലിയ തോതിൽ വർധിക്കാനിടയാക്കുന്നത്.
ഭൂമധ്യരേഖാ പ്രദേശത്തിനു പുറത്തേക്കും സമുദ്രോപരിതലത്തിലെ താപനില ഓരോ വർഷവും വർധിച്ചുവരികയാണ്.സമുദ്രത്തിലെയും വൻകരകളിലെയും ആവാസവ്യവസ്ഥയെ കാലാവസ്ഥാ വ്യതിയാനം വലിയ തോതിൽ ബാധിക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

യൂറോപ്യൻ യൂണിയൻ, മറൈൻ സർവകലാശാല, ഉപഗ്രഹ ചിത്രങ്ങൾ എന്നിവയുടെ സഹായത്തോടെ നടത്തിയ പഠനങ്ങളിലൂടെയാണ് താപനിലയിലെ വർദ്ധനവ് രേഖപ്പെടുത്തിയത്. 2023 ഇതുവരെ രേഖപ്പെടുത്തിയതിൽ വെച്ച്ഏറ്റവും ചൂടേറിയ വർഷമാകാമെന്നും 2024ൽ വീണ്ടും താപനില ഉയരുമെന്നും ഷ്മിഡിറ്റ് പറയുന്നു.

Share this post

Leave a Comment