7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; സുനാമി മുന്നറിയിപ്പില്ല

പാപ്പു ന്യൂ ഗിനിയയിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 7.0 തീവ്രതയാണ് രേഖപ്പെടുത്തിയത് എന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. തിങ്കളാഴ്ച പുലർച്ചെ വടക്ക് പടിഞ്ഞാറൻ പാപ്പുവാൻ ന്യൂയിലാണ് ഭൂചലനം ഉണ്ടായത്.

പ്രാദേശിക സമയം പുലർച്ചെ 4നാണ് ഭൂചലനം ഉണ്ടായത് എന്നും യുഎസ് ജി റിപ്പോർട്ട് ചെയ്തു . തീരദേശ പട്ടണമായ വൈവാക്കിൽ നിന്ന് 97 കിലോമീറ്റർ ( 60മൈൽ) 62 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായത്.

പ്രദേശത്ത് ജനവാസം കുറവാണ്. അതേസമയം സുനാമി മുന്നറിയിപ്പുകൾ ഒന്നും പുറപ്പെടുവിച്ചിട്ടില്ല.ഭൂകമ്പം ദ്രവീകരണം മൂലം പ്രദേശത്തിന് കേടുപാടുകള്‍ വരുത്തിയേക്കാം എന്നും ഇത് മണ്ണിന്റെ തകര്‍ച്ചയ്ക്കും തിരശ്ചീന സ്ലൈഡിംഗിനും കാരണമാകും എന്നും യു എസ് ജിയോളജിക്കല്‍ സര്‍വേയുടെ അഭിപ്രായപ്പെട്ടു.

Share this post

Leave a Comment