ആൽപ്‌സിൽ മഞ്ഞുമല ഇടിഞ്ഞ് 6 മരണം; എട്ടുപേർ രക്ഷപ്പെട്ടു

പാരിസ്: ഫ്രാൻസിലെ ആൽപ്‌സ് പർവത നിരകളിൽ പെട്ട റോസിൽ ഹിമപാതത്തെ തുടർന്ന് ആറു പേർ മരിച്ചു. ഇതിൽ രണ്ട് വനിതാ പർവത ഗൈഡുകളും ഉൾപ്പെടും. ഹൗട്ട് സാവോയ് മേഖലയിൽ ഞായറാഴ്ചയാണ് മഞ്ഞിടിച്ചിലുണ്ടായത്. ഇന്ന് രാവിലെയാണ് ആറു പേരുടെ മൃതദേഹം കണ്ടെടുത്തത്. ഒരാളെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘത്തിലെ എട്ടു പേർക്ക് പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

മരിച്ചവരുടെ പേരുവിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. അർമാൻസെറ്റ് മഞ്ഞുമലയാണ് ഇടിഞ്ഞത്. ഹൗട്ട് സാവോയ് മേഖലയിൽ മോൺടോജെ എന്ന സ്ഥലത്താണിത്. ഷാമോനിക്‌സിൽ നിന്ന് 30 കി.മി അകലെയാണ് ഈ പ്രദേശം.
ഫ്രാൻസിൽ ഈസ്റ്റർ അവധിയെ തുടർന്ന് നിരവധി പേരാണ് ആൽപ്‌സിൽ എത്തുന്നത്.

ഒരു കിലോമീറ്ററോളം നീളത്തിലും 100 മീറ്റർ വിസ്തൃതിയിലുമായി മഞ്ഞുമലയിടിഞ്ഞുവെന്ന് ഫ്രഞ്ച് ബെലു റേഡിയോ അറിയിച്ചു. ഞായറാഴ്ച ഹിമപാതം ഉണ്ടാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പൊന്നും ദേശീയ കാലാവസ്ഥാ ഏജൻജിയായ മെറ്റിയോ ഫ്രാൻസ് നൽകിയിരുന്നില്ല.

Share this post

Leave a Comment