അര്‍ജന്റീനയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തി. നാശനഷ്ടങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകളില്ല. ബുധനാഴ്ച വടക്കന്‍ അര്‍ജന്റീനയിലാണ് ഭൂചലനം ഉണ്ടായത്. ഭൗമോപരിതലത്തില്‍ നിന്ന് 568 കി.മി താഴ്ചയിലാണ് പ്രഭവ കേന്ദ്രം. വടക്കന്‍ അര്‍ജന്റീനയിലെ സാന്റിയാഗോ പ്രവിശ്യയിലാണ് ഭൂചലനമുണ്ടായത്. തുടര്‍ന്ന് 5.2 തീവ്രതയുള്ള തുടര്‍ ചലനങ്ങളുണ്ടായി. ചിലിയോടു ചേര്‍ന്നുള്ള പ്രദേശത്താണ് തുടര്‍ ചലനങ്ങളുണ്ടായത്.
