ന്യൂസിലന്റിൽ വീശിയടിച്ച ഗബ്രിയല്ലെ ചുഴലിക്കാറ്റിൽ 46,000 വീടുകളിൽ വൈദ്യുതി മുടങ്ങി. ചുഴലിക്കാറ്റിനെ തുടർന്ന് കനത്ത മഴയും കാറ്റും തുടരുകയാണ്. 51 ലക്ഷം പേരെ ചുഴലിക്കാറ്റ് ബാധിച്ചു. ഇന്നു രാത്രിയോടെ ഗബ്രിയല്ലെ ചുഴലിക്കാറ്റ് അതിന്റെ പാരമ്യത്തിലെത്തും. നാളെ മുതൽ ശക്തി കുറഞ്ഞു തുടങ്ങും. വടക്കൻ മേഖലയിൽ മണിക്കൂറിൽ 140 കി.മി വേഗത്തിലാണ് കാറ്റുവീശുന്നത്.
ന്യൂസിലന്റിലെ ഏറ്റവും വലിയ നഗരമായ ഓക്ലന്റിൽ 50 വീടുകളിലുള്ളവരെ ഒഴിപ്പിച്ചിരുന്നു. 30 മീറ്റർ ഉയരത്തിലുള്ള ടവറുകൾ തകരുമെന്ന ഭീഷണിയെ തുടർന്നാണിത്. ന്യൂസിലന്റ് പ്രധാനമന്ത്രി ക്രിസ് ഹിപ്കിൻസും പ്രളയബാധിത പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണ്. തലസ്ഥാനമായ വല്ലിങ്ടണിൽ നിന്ന് പ്രളയബാധിത മേഖലയിലേക്കുള്ള വിമാന സർവിസുകൾ മുടങ്ങിയതിനെ തുടർന്നാണിത്. ദുരിതബാധിതർക്ക് 11.5 ദശലക്ഷം ന്യുയിലന്റ് ഡോളർ സഹായം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
"We have been going flat out for the last 15 hours and our rivers are rising. We are evacuating certain neighbourhoods. Huge parts of the area are without power."
Rehette Stoltz explains the ‘extreme’ situation in New Zealand in the aftermath of Cyclone Gabrielle on #TimesRadio. pic.twitter.com/lFgTNcFQNm
— Times Radio (@TimesRadio) February 13, 2023
ന്യൂസിലന്റിന്റെ ചരിത്രത്തിൽ ഇതാദ്യമായി മൂന്നാം തവണയും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി എമർജൻസി മാനേജ്‌മെന്റ് മന്ത്രി കിരേൻ മക്കോൽട്ടി പറഞ്ഞു. ഓക്ലലന്റിൽ കഴിഞ്ഞ 12 മണിക്കൂറിൽ 10 സെ.മി മഴ പെയ്തതായി കാലാവസ്ഥാ വകുപ്പ് പറഞ്ഞു. ഓക്ലന്റ് ഹാർബർ പാലം 110 കി.മി വേഗതയിലുള്ള കാറ്റിനെ തുടർന്ന് അടച്ചു.