ഇറ്റലിയിൽ റിക്ടർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം

ഇറ്റലിയിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി. തിങ്കളാഴ്ച രാവിലെ ഫ്ലോറൻസിന് വടക്ക് മധ്യ ഇറ്റലിയിൽ ആണ് ഭൂചലനം ഉണ്ടായത്. താമസക്കാരെ ഉടനടി പുറത്തേക്ക് ഇറക്കി. നാശനഷ്ടങ്ങൾ ഉണ്ടായില്ലെന്ന് അധികൃതർ അറിയിച്ചു.

മുൻകരുതലിന്റെ ഭാഗമായി ചില പ്രദേശങ്ങളിൽ സ്‌കൂളുകൾ അടച്ചിടുകയും റെയിൽവേ ലൈനുകളിലെ പരിശോധനകൾ നടത്തുകയും ചെയ്തു. പരിശോധന പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ചില ട്രെയിനുകൾ വൈകുകയും ചെയ്തു.

(ഐഎൻജിവി) റിക്ടർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അപെനൈൻ പർവതനിരയ്ക്കുള്ളിലെ ഫ്ലോറൻസ് പ്രവിശ്യയിലെ 3,000-ത്തോളം നിവാസികൾ താമസിക്കുന്ന മറാഡിക്ക് സമീപമാണ്.

രാവിലെ 5:10 ന് (0310 GMT) ആണ് ഭൂചലനം അനുഭവപ്പെട്ടത്.താമസക്കാർ എമർജൻസി സർവീസുകളെ വിളിച്ചിരുന്നുവെങ്കിലും “ഇപ്പോൾ വ്യക്തിപരമായ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല” എന്ന് അഗ്നിശമന സേനാംഗങ്ങൾ പറഞ്ഞു .

സ്വകാര്യ വീടുകളിൽ അഗ്നിശമന സേനാംഗങ്ങൾ പരിശോധന നടത്തുന്നുണ്ടെന്ന് മാറാഡി മേയർ ടോമാസോ ട്രിബർട്ടി റെയ്‌ന്യൂസ് 24 ടെലിവിഷനോട് പറഞ്ഞു.

ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല അദ്ദേഹം കൂട്ടിച്ചേർത്തു.2019 ൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അടുത്തുള്ള മുഗെല്ലോയെ ബാധിച്ചിരുന്നു.1919-ൽ മുഗെല്ലോ പട്ടണത്തെ ഒരു ഭൂകമ്പം ബാധിച്ചു.അത്‌ നൂറ്റാണ്ടിലെ ഏറ്റവും മോശമായ ഭൂകമ്പങ്ങളിലൊന്നായിരുന്നു. അന്ന് നൂറോളം പേർ കൊല്ലപ്പെട്ടു.

Leave a Comment