1940 നു ശേഷം ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വർഷമായി 2023 മാറും: ആഗോളതാപനില ഉയർന്നതായി കോപ്പർനിക്കസ് കാലാവസ്ഥാ കേന്ദ്രം

ചരിത്രത്തിലെ ഏറ്റവും ചൂട് കൂടിയ വര്‍ഷമായി 2023 മാറുമെന്ന് യൂറോപ്യന്‍ യൂണിയന്റെ കോപ്പര്‍നിക്കസ് കാലാവസ്ഥ വ്യതിയാന കേന്ദ്രം അറിയിച്ചു.

ഇആര്‍എ5 ഡേറ്റാസെറ്റിലെ 1940 നു ശേഷമുള്ള ഏറ്റവും അസാധാരണമായ ചൂടായിരുന്നു കഴിഞ്ഞ മാസം രേഖപ്പെടുത്തിയതെന്നും കോപ്പർനിക്കസ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

1991-2020 വരെയുള്ള സെപ്റ്റംബറില്‍നിന്ന് വ്യത്യസ്തമായി ശരാശരി 0.93 സെല്‍ഷ്യസിനേക്കാള്‍ ഉയര്‍ന്ന താപനിലയാണ് ലോകമെമ്പാടും കഴിഞ്ഞ മാസം രേഖപ്പെടുത്തിയിരിക്കുന്നത്.

ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ആഗോള താപനില വ്യവസായത്തിന് മുമ്പുള്ള ശരാശരിയേക്കാള്‍ (1850-1900) 1.4 സെല്‍ഷ്യസ് കൂടുതലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

1940 നു ശേഷം ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വർഷമായി 2023 മാറും: ആഗോളതാപനില ഉയർന്നതായി കോപ്പർനിക്കസ് കാലാവസ്ഥാ കേന്ദ്രം
1940 നു ശേഷം ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വർഷമായി 2023 മാറും: ആഗോളതാപനില ഉയർന്നതായി കോപ്പർനിക്കസ് കാലാവസ്ഥാ കേന്ദ്രം

2023നെ ചൂടേറിയ വർഷം ആക്കിയത് എൽനിനോ

കിഴക്കന്‍, മധ്യ പസഫിക് സമുദ്രത്തിന്റെ ഉപരിതലത്തെ ചൂടാക്കുന്ന എല്‍നിനോ കാലാവസ്ഥാ പാറ്റേണും കാലാവസ്ഥാ വ്യതിയാനവും കൂടിച്ചേര്‍ന്നപ്പോള്‍ സമീപകാല റെക്കോര്‍ഡിലേക്ക് താപനില മാറാന്‍ കാരണമായെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

സെപ്റ്റംബർ മാസം 2023നെ ഏറ്റവും ചൂടേറിയ വര്‍ഷവും, വ്യാവസായികത്തിന് മുമ്പുള്ള ശരാശരി താപനിലയേക്കാള്‍ ഏകദേശം 1.4 ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ന്ന ചൂടും ഒന്നാം സ്ഥാനത്തേക്ക് എത്തിച്ചു,

”കോപ്പര്‍നിക്കസ് കാലാവസ്ഥാ കേന്ദ്രത്തിന്റെ ഡെപ്യൂട്ടി ഡയറക്ടറായ സമന്ത ബര്‍ഗസ് പ്രസ്താവനയില്‍ പറഞ്ഞു. ഉപഗ്രഹങ്ങള്‍, കപ്പലുകള്‍, വിമാനം, കാലാവസ്ഥാ സാഹചര്യങ്ങള്‍ തുടങ്ങിയവയില്‍ നിന്നുള്ള കോടിക്കണക്കിന് അളവുകളെ മുന്‍നിര്‍ത്തിയാണ് കോപ്പര്‍നിക്കസ് കേന്ദ്രം വിശകലനം നടത്തിയിരിക്കുന്നത്.

1940 നു ശേഷം ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വർഷമായി 2023 മാറും: ആഗോളതാപനില ഉയർന്നതായി കോപ്പർനിക്കസ് കാലാവസ്ഥാ കേന്ദ്രം
1940 നു ശേഷം ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വർഷമായി 2023 മാറും: ആഗോളതാപനില ഉയർന്നതായി കോപ്പർനിക്കസ് കാലാവസ്ഥാ കേന്ദ്രം

വ്യവസായത്തിന് മുമ്പുള്ള വര്‍ഷത്തേക്കാള്‍ 1.2 സെല്‍ഷ്യസ് കൂടുതലായിരുന്നെങ്കിലും കഴിഞ്ഞ വര്‍ഷത്തെ ചൂട് റെക്കോര്‍ഡ് ചൂടായിരുന്നില്ല. 2016ലും 2020ലും 1.25 ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ന്നതാണ് ഇതിന് മുമ്പുള്ള റെക്കോര്‍ഡ്.

സെപ്റ്റംബറില്‍ സമുദ്രോപരിതല താപനില 60 ഡിഗ്രി ദക്ഷിണധ്രുവം മുതല്‍ 60 ഡിഗ്രി ഉത്തരധ്രുവം വരെ 20.92 സെല്‍ഷ്യസ് ആയിരുന്നു.

ഇത് സെപ്റ്റംബറിലെ ഏറ്റവും കൂടിയതും വര്‍ഷത്തിലെ രണ്ടാമത്തെയും റെക്കോര്‍ഡാണ്. ഇതിന് മുമ്പ് ഓഗസ്റ്റിലായിരുന്നു സമുദ്രോപരിതല താപനില ഉയര്‍ന്നതെന്നും കാലാവസ്ഥാ കേന്ദ്രം പറയുന്നു.

1940 നു ശേഷം ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വർഷമായി 2023 മാറും: ആഗോളതാപനില ഉയർന്നതായി കോപ്പർനിക്കസ് കാലാവസ്ഥാ കേന്ദ്രം
1940 നു ശേഷം ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വർഷമായി 2023 മാറും: ആഗോളതാപനില ഉയർന്നതായി കോപ്പർനിക്കസ് കാലാവസ്ഥാ കേന്ദ്രം
Share this post

Content editor at MetBeat Weather. She graduated in English from Calicut University, and holds a Diploma in Electronics and Communication from Thiruvananthapuram Press Club and master of communication and journalism (MCJ) from Bharatiyar University with four years of experience in print and online media.

Leave a Comment