കേരളത്തിന് സമീപം രണ്ട് വീതം ചക്രവാത ചുഴികളും ന്യൂനമർദ്ദ പാത്തികളും; മഴ കനക്കും
അറബിക്കടലിൽ ചക്രവാത ചുഴി (Cyclonic Circulation) യും കന്യാകുമാരി മേഖലയിൽ മറ്റൊരു upper air circulation ( UAC) യും ന്യൂനമർദ പാത്തികളും രൂപപ്പെട്ടതിനെ തുടർന്ന് കേരളത്തിൽ ഇന്നും വേനൽ സജീവമാകും. വിവിധ ജില്ലകളിൽ വരും ദിവസങ്ങളിൽ ഇടിയോടുകൂടെ ശക്തമായ മഴ (Thunderstorm ) ലഭിക്കും.
ഇന്ന് വിവിധ ജില്ലകളിൽ മഴ തുടങ്ങിയിട്ടുണ്ട്. കിഴക്കൻ മലയോരമേഖലകൾ കേന്ദ്രീകരിച്ചാണ് മഴ സജീവമാകുന്നത്. ഇടിയോട് കൂടെ മഴ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. കോഴിക്കോട് ജില്ലയുടെ കിഴക്കൻ മേഖലകളിലും തിരുവനന്തപുരത്തും വയനാട്, ഇടുക്കി, പാലക്കാട് ജില്ലകളിലും മഴ റിപ്പോർട്ട് ചെയ്തു.
കേരളത്തിലെ സമീപം മൾട്ടിപ്പിൾ വെതർ സിസ്റ്റം
കേരളത്തിൽ മഴ നൽകാൻ മൾട്ടിപ്പിൾ വെതർ സിസ്റ്റമാണ് രൂപപ്പെട്ടിരിക്കുന്നത്. അതുകാരണം വരും ദിവസങ്ങളിൽ മഴ ശക്തമാകും. തെക്കു കിഴക്കൻ അറബിക്കടലിൽ സമുദ്രനിരപ്പിൽ നിന്ന് 3.1 കിലോമീറ്റർ ഉയരത്തിലാണ് ചക്രവാത ചുഴി രൂപപ്പെട്ടത്. കേരളത്തിലെ മുകളിലൂടെ ഈ ചക്രവാത ചുഴിയിൽ നിന്ന് തെക്കൻ കേരളത്തിന് മുകളിലേക്ക് ന്യൂനമർദ്ദ പാത്തിയും (Through) രൂപം കൊണ്ടിരിക്കുന്നു. ലക്ഷ ദ്വീപ് മുതൽ കൊങ്കൺ വരെ മറ്റൊരു ട്രഫും രൂപപ്പെട്ടു.
കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ മഴ പെയ്തതിനെ തുടർന്ന് ചൂടിലും കുറവുണ്ടായി. കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലാണ് ചൂടു കുറഞ്ഞത്. എന്നാൽ ഉത്തരേന്ത്യയിൽ ചൂട് കൂടിനിൽക്കുകയാണ്. കാശ്മീർ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും ചൂട് സാധാരണയേക്കാൾ കൂടുതൽ രേഖപ്പെടുത്തി.
മഴയുടെ ലൈവ് വീഡിയോകൾ കാണാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജുകൾ സന്ദർശിക്കുക.👇
മിന്നൽ തൽസമയം ട്രാക്ക് ചെയ്യാൻ ഞങ്ങളുടെ വെബ്സൈറ്റിലെ ഈ പേജ് സന്ദർശിക്കുക.👇
നിങ്ങളുടെ പ്രദേശത്തെ കാലാവസ്ഥ അറിയാൻ metbeat.com സന്ദർശിക്കുക.
കാലാവസ്ഥ വിവരങ്ങൾ വാട്സാപ്പിൽ / Telegram channel ൽ ലഭിക്കാൻ താഴെ കാണുന്ന ഗ്രൂപ്പുകളിൽ ജോയിൻ ചെയ്യുക.