കേരളത്തിൽ മൂന്ന് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

ചൂടിന് ആശ്വാസമായി കേരളത്തിൽ പലയിടങ്ങളിലും വേനൽ മഴ ലഭിച്ചിരുന്നു. എന്നാൽ സംസ്ഥാനത്ത് വീണ്ടും ചൂടു കൂടാൻ സാധ്യതയുണ്ട് എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കോട്ടയം കോഴിക്കോട് കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകി. സാധാരണയെക്കാൾ രണ്ടു മുതൽ മൂന്നു ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും. കോട്ടയം ജില്ലയിൽ 35 വരെയും കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 36 ഡിഗ്രി വരെയും താപനില ഉയർന്നേക്കാം. ഈ ജില്ലകളിലെ മലയോര പ്രദേശങ്ങളിൽ ഒഴികെ ബാക്കിയെല്ലാം മേഖലകളിലും കടുത്ത ചൂടായിരിക്കും.

ശക്തമായി ഫെബിൻ ചുഴലിക്കാറ്റും

ഇന്ത്യൻ മഹാസമുദ്രത്തിൽ ഭൂമധ്യരേഖയ്ക്ക് തെക്കായി ഫെബിൻ ചുഴലിക്കാറ്റും ശക്തമായിട്ടുണ്ട്. ഫെബിൻ അറബിക്കടലിൽ നിന്നും മറ്റും ഈർപ്പത്തെ വലിച്ചെടുത്തു. ഇത് കേരളത്തിൽ ഉൾപ്പെടെ പ്രതീക്ഷിച്ച മഴ കുറയാൻ കാരണം ആയെന്ന് ഞങ്ങളുടെ നിരീക്ഷകർ അഭിപ്രായപ്പെട്ടു.

Leave a Comment